SWISS-TOWER 24/07/2023

Arrested | ഗാര്‍ഹിക പീഡനക്കേസ്; ഹോളിവുഡ് നടന്‍ ജോനഥന്‍ മേജേഴ്‌സ് അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



ന്യൂയോര്‍ക്: (www.kvartha.com) ഹോളിവുഡ് നടന്‍ ജോനഥന്‍ മേജേഴ്‌സ് അറസ്റ്റില്‍. ഗാര്‍ഹിക പീഡനക്കേസില്‍ ന്യൂയോര്‍ക് പൊലീസാണ് അറസ്റ്റ് ചെയ്തത്. നടനോടൊപ്പം ഉണ്ടായിരുന്ന സ്ത്രീ അടിയന്തരസഹായം തേടി വിളിച്ചതിനെത്തുടര്‍ന്ന് വീട്ടിലെത്തിയ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. 
Aster mims 04/11/2022

നടന്‍ പരാതിക്കാരിയുടെ കഴുത്തു ഞെരിക്കുകയും ആക്രമിക്കുകയും ചെയ്‌തെന്നാണ് കേസ്. കൈവീശി യുവതിയുടെ മുഖത്ത് അടിക്കുകയും, ഇത് വേദനയ്ക്കും ചെവിയ്ക്ക് പിറകില്‍ മുറിവുണ്ടാക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. 

30 വയസുള്ള ഒരു സ്ത്രീ ഉള്‍പെട്ട ഒരു ഗാര്‍ഹിക തര്‍ക്കവുമായി ബന്ധപ്പെട്ട് 33 കാരനായ 'ക്രീഡ് III' താരത്തെ ശനിയാഴ്ച മാന്‍ഹടനില്‍വെച്ച് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. മര്‍ദനത്തിന് ശേഷം തലയ്ക്കും കഴുത്തിനും നിസാര പരുക്കുകളോടെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Arrested | ഗാര്‍ഹിക പീഡനക്കേസ്; ഹോളിവുഡ് നടന്‍ ജോനഥന്‍ മേജേഴ്‌സ് അറസ്റ്റില്‍


അതേസമയം പരാതിക്കാരി വൈകാരിക പ്രതിസന്ധി ഉണ്ടായപ്പോള്‍ പൊലീസിനെ വിളിച്ചതാണെന്നും മേജേഴ്‌സ് ആണ് യഥാര്‍ഥത്തില്‍ ഇരയെന്നും ഇക്കാര്യത്തില്‍ നടന്‍ പൂര്‍ണമായും നിരപരാധിയാണെന്നും അഭിഭാഷക പ്രിയ ചൗധരി പറഞ്ഞു. അറസ്റ്റിന്റെ പശ്ചാത്തലത്തില്‍, സൈന്യത്തിലേക്ക് യുവാക്കളെ ക്ഷണിക്കാന്‍ ജോനഥന്‍ മേജേഴ്‌സിനെവച്ചു പുറത്തിറക്കിയ ടിവി പരസ്യം യുഎസ് സൈന്യം പിന്‍വലിച്ചു.

'കുറ്റം തെളിയിക്കപ്പെടുന്നതുവരെ മിസ്റ്റര്‍ മേജേഴ്സ് നിരപരാധിയാണെങ്കിലും, ഈ ആരോപണങ്ങളുടെ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഞങ്ങളുടെ പരസ്യങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചു.'- ആര്‍മി എന്റര്‍പ്രൈസ് മാര്‍കറ്റിംഗ് ഓഫീസ് വക്താവ് പറഞ്ഞു.

Keywords:  News, World, International, Actor, Cinema, Cine Actor, Hollywood, Complaint, Case, Attack, Assault, Top-Headlines, Police, Jonathan Majors arrested on assault charge in New York.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia