Defamation Case | മാനനഷ്ടക്കേസ്: ഹോളിവുഡ് താരം ജോണി ഡെപിന് വിജയം; മുന്‍ഭാര്യയും നടിയുമായ ആംബര്‍ ഹേഡ് 15 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വിധി

 




വാഷിങ്ടന്‍: (www.kvartha.com) മുന്‍ഭാര്യയ്‌ക്കെതിരായ മാനനഷ്ടക്കേസില്‍ ഹോളിവുഡ് താരം ജോണി ഡെപിന് അനുകൂലമായി കോടതി വിധി. മുന്‍ഭാര്യയും നടിയുമായ ആംബര്‍ ഹേഡ് 15 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം ഡെപിന് നല്‍കണമെന്ന് വിര്‍ജീനിയ കോടതി ഉത്തരവിട്ടു. വിധി ഹൃദയം തകര്‍ത്തെന്ന് ആംബര്‍ ഹേര്‍ഡ് പ്രതികരിച്ചു. 

'ജൂറി എനിക്ക് എന്റെ ജീവിതം തിരികെ തന്നു. ഞാന്‍ തികച്ചും സന്തോഷവാനാണ്. ലോകത്തിന് മുന്നില്‍ സത്യം വെളിപ്പെടുത്തുക എന്നതാണ് ഈ കേസ് കോടതിയില്‍ കൊണ്ടുവന്നതിന്റെ ലക്ഷ്യം' ജോണി ഡെപ് പറഞ്ഞു.

അതേസമയം, ഡെപിനെതിരെ ആംബര്‍ ഹേഡ് നല്‍കിയ എതിര്‍ മാനനഷ്ടക്കേസുകളിലൊന്നില്‍ അവര്‍ക്ക് അനുകൂലമായും കോടതി വിധിയെഴുതി. ഈ കേസില്‍ ഡെപ് ആംബറിന് 20 ലക്ഷം ഡോളറും നല്‍കണം. തനിക്കെതിരെ ഡെപിന്റെ അഭിഭാഷകന്‍ നടത്തിയ പരാമര്‍ശത്തില്‍ നല്‍കിയ പരാതിയിലാണ് ആംബറിന് അനുകൂലമായ വിധി. 

വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന കേസാണ് ഇരുവരുടേതും. 2015ല്‍ വിവാഹിതരായ ഇവര്‍ 2017ന് ശേഷം വേര്‍പിരിഞ്ഞിരുന്നു. പിന്നീട് 2018ല്‍ താന്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായെന്ന് ഹേഡ് തുറന്നുപറഞ്ഞതോടെ ഡെപ് വലിയ രീതിയില്‍ ആക്രമിക്കപ്പെട്ടിരുന്നു. ഗാര്‍ഹിക പീഡനത്തിന് ഇരയായ പൊതു വ്യക്തിത്വം ആണ് താന്‍ എന്ന് ആംബര്‍ ഹേഡ് ഒരു പത്രത്തില്‍ എഴുതിയതിനെതിരെ ജോണി ഡെപ് നല്‍കിയ മാനനഷ്ടക്കേസിലാണ് അനുകൂല വിധി. 

ഈ കേസിന്റെ വിചാരണ നടന്നതിനിടെ ഹേഡിന് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് ഡോ. ഷാനന്‍ കെറി കോടതിയെ അറിയിച്ചത് വലിയ വാര്‍ത്താപ്രധാന്യം നേടിയിരുന്നു. ഹേഡിന് 'ഹിസ്ട്രിയോനിക് ആന്‍ഡ് ബോര്‍ഡര്‍ലൈന്‍ പേഴ്സനാലിറ്റി ഡിസോര്‍ഡറുകള്‍' ഉണ്ടെന്നാണ് ഡോക്ടര്‍ കോടതിയില്‍ വാദിച്ചത്. 

Defamation Case | മാനനഷ്ടക്കേസ്: ഹോളിവുഡ് താരം ജോണി ഡെപിന് വിജയം; മുന്‍ഭാര്യയും നടിയുമായ ആംബര്‍ ഹേഡ് 15 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വിധി


ഹേഡ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്നാണ് ജോണി ഡെപ് കോടതിയെ അറിയിച്ചത്. ഇവര്‍ തനിക്ക് നേരെ കുപ്പി വലിച്ചെറിയുകയും അത് തട്ടി കയ്യിലെ എല്ല് പൊട്ടിയെന്നുമെല്ലാം ജോണി ഡെപ് കോടതിയില്‍ വെളിപ്പെടുത്തി. 

എന്നാല്‍ വിചാരണയ്ക്കിടെ ഡെപ് പലവട്ടം പരസ്പരവിരുദ്ധമായി സംസാരിച്ചത് കോടതിമുറിയില്‍ പൊട്ടിച്ചിരിക്ക് ഇടയാക്കിയെന്നാണ് ചില വിദേശമാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്. താന്‍ അഭിനയിച്ച സിനിമകളുടെ പേര് പോലും ഡെപിന് പറയാന്‍ സാധിച്ചില്ലെന്നും റിപോര്‍ട് ചൂണ്ടിക്കാട്ടുന്നു. 

Keywords:  News,World,Washington,Case,Actor,Top-Headlines,Verdict,Court, Johnny Depp wins defamation case against ex-wife Amber Heard
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia