കൊറോണ വൈറസ് ഉദ്ഭവിച്ചത് ചൈനയിലെ ലാബോറടറിയില്‍ നിന്നോ അതോ മൃഗങ്ങളില്‍നിന്നോ? 90 ദിവസത്തിനുള്ളില്‍ റിപോര്‍ട് നല്‍കാന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കി ജോ ബൈഡന്‍

 


ADVERTISEMENT

വാഷിങ്ടന്‍: (www.kvartha.com 27.05.2021) കൊറോണ വൈറസ് ഉദ്ഭവിച്ചത് ചൈനയിലെ ലാബോറടറിയില്‍ നിന്നോ അതോ മൃഗങ്ങളില്‍നിന്നോ? ഇക്കാര്യത്തില്‍ 90 ദിവസത്തിനുള്ളില്‍ റിപോര്‍ട് നല്‍കണമെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍.
Aster_MIMS

കൊറോണ വൈറസ് ഉദ്ഭവിച്ചത് ചൈനയിലെ ലാബോറടറിയില്‍ നിന്നോ അതോ മൃഗങ്ങളില്‍നിന്നോ? 90 ദിവസത്തിനുള്ളില്‍ റിപോര്‍ട് നല്‍കാന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കി ജോ ബൈഡന്‍

ലോകമെങ്ങും 34 ലക്ഷത്തിലധികം ജനങ്ങളെ കൊന്നൊടുക്കിയ വൈറസിന്റെ ഉദ്ഭവം എവിടെനിന്നെന്ന വിഷയത്തില്‍ അന്വേഷണ ഏജന്‍സികള്‍ രണ്ടു തട്ടിലാണ്. ചൈനയിലെ വുഹാനിലുള്ള വെറ്റ് മാര്‍കെറ്റില്‍ വില്‍പനയ്ക്കുവച്ച മൃഗങ്ങളില്‍ നിന്നാണോ അതോ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ലബോറടറിയില്‍ നിന്നാണോ എന്നതിലാണ് വ്യക്തത വരുത്തേണ്ടത്.

അന്തിമ റിപോര്‍ട എന്തുതന്നെയായാലും ചൈനയ്ക്കും യുഎസിനും അതു നിര്‍ണായകമാണ്. തങ്ങളല്ല മഹാമാരിക്കു പിന്നിലെന്ന നിലപാടാണ് ചൈനയുടേത്. എന്നാല്‍ ലാബില്‍ നിന്നു പുറത്തുവന്ന വൈറസാണിതെന്ന നിഗമനമാണ് യുഎസിലെ റിപ്പബ്ലിക്കന്‍ പക്ഷത്തുള്ളവര്‍ പുലര്‍ത്തുന്നത്. ഇതു യുഎസ് രാഷ്ട്രീയത്തിലും അലയൊലികളുണ്ടാക്കും.

Keywords:  Joe Biden Orders Intelligence Report On Covid Origins Within 90 Days, Washington, News, Health, Health and Fitness, Report, World.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia