Trump Hits Biden | 'ജോ ബൈഡന്‍ രാജ്യത്തിന്റെ ശത്രു'; യുഎസ് പ്രസിഡന്റിനെതിരെ ആഞ്ഞടിച്ച് ഡൊണാള്‍ഡ് ട്രംപ്
Sep 4, 2022, 18:09 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വാഷിങ്ടന്‍: (www.kvartha.com) യുഎസ് പ്രസിഡന്റ് ജോ ബൈഡനെതിരെ രൂക്ഷമായി ആഞ്ഞടിച്ച് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ശനിയാഴ്ച പെന്‍സില്‍വാനിയയില്‍ നടന്ന റാലിക്കിടെയാണ് പ്രസിഡന്റിന് നേരെയുള്ള ട്രംപിന്റെ ആക്രമണം. ജോ ബൈഡന്‍ രാജ്യത്തിന്റെ ശത്രുവാണെന്നാണ് ട്രംപ് വിമര്‍ശിച്ചത്.
കഴിഞ്ഞ മാസം ഫ്ളോറിഡയിലെ ട്രംപിന്റെ വീട്ടില്‍ എഫ്ബിഐ പരിശോധന നടത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ രൂക്ഷ പ്രതികരണങ്ങള്‍. നീതിയുടെ പരിഹാസമാണ് ആ റെയ്ഡെന്നും ഇതുവരെ ആരും കണ്ടിട്ടില്ലാത്ത തിരിച്ചടിയുണ്ടാകുമെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട നീതിന്യായ വകുപ്പും എഫ്ബിഐയും പ്രോടോകോളുകള്‍ക്ക് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ബൈഡന്‍ ഭരണകൂടമാണ് റെയ്ഡിന് നേതൃത്വം കൊടുക്കുന്നതും ട്രംപ് കുറ്റപ്പെടുത്തി. രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഭരണകൂടത്തിന്റെ അധികാര-ദുരുപയോഗത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്ന് ട്രംപ് പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

