Europe Jobs | ഒരു കോടി രൂപ വരെ ശമ്പളം; യൂറോപ്പിലെ ഈ മനോഹര രാജ്യം മാടിവിളിക്കുന്നു; ഇന്ത്യക്കാർക്ക് വലിയ അവസരങ്ങൾ; ഏറ്റവും ഡിമാൻഡുള്ള അഞ്ച് മേഖലകൾ ഇതാ!

 


ന്യൂഡെൽഹി: (KVARTHA) നിങ്ങൾ ഒരു നല്ല ജോലി അന്വേഷിക്കുകയാണെങ്കിൽ സന്തോഷ വാർത്തയുണ്ട്. യൂറോപ്പിലെ മനോഹരമായ രാജ്യമായ ജർമനി ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിംഗ് മേഖലകളിൽ വിദഗ്ധരുടെ അഭാവം നേരിടുകയാണ്. അതിനാൽ ഈ രാജ്യം വിദ്യാർഥികൾക്കും തൊഴിലാളികൾക്കും വലിയ ശമ്പള പാക്കേജുകളിൽ ജോലി വാഗ്ദാനം ചെയ്യുകയാണെന്ന് മിന്റ് റിപ്പോർട്ട് ചെയ്തു.

Europe Jobs | ഒരു കോടി രൂപ വരെ ശമ്പളം; യൂറോപ്പിലെ ഈ മനോഹര രാജ്യം മാടിവിളിക്കുന്നു; ഇന്ത്യക്കാർക്ക് വലിയ അവസരങ്ങൾ; ഏറ്റവും ഡിമാൻഡുള്ള അഞ്ച് മേഖലകൾ ഇതാ!

ഈ മേഖലകളിൽ അവസരങ്ങൾ

* എൻജിനീയറിംഗ്: മറൈൻ എൻജിനീയർ, പെട്രോളിയം എൻജിനീയർ, ഇലക്ട്രിക്കൽ എൻജിനീയർ, സിവിൽ എൻജിനീയർ തുടങ്ങിയ തസ്തികകൾക്ക് 80,341 മുതൽ 1,21,666 വരെ ജർമൻ യൂറോ ശമ്പളം ലഭിക്കും. ഇന്ത്യൻ രൂപയിൽ ഈ തുക 71 ലക്ഷം മുതൽ ഒരു കോടി രൂപ വരെയാണ്.

* ഐടി: ടെക്നീഷ്യൻ, വെബ് ഡെവലപ്പർ, കമ്പ്യൂട്ടർ പ്രോഗ്രാമർ, സിസ്റ്റം അനലിസ്റ്റ് തുടങ്ങിയ തസ്തികകൾക്ക് 57,506 യൂറോ മുതൽ 92,064 യൂറോ വരെ വാർഷിക ശമ്പള പാക്കേജുകൾ ലഭിക്കുന്നു. ഈ തുക 51 ലക്ഷം മുതൽ 82 ലക്ഷം വരെയാണ്.

* ബയോടെക്‌നോളജി, ലൈഫ് സയൻസ് മേഖലയിൽ ബയോമെഡിക്കൽ സയൻ്റിസ്റ്റ്, ബയോ ഇൻഫോർമാറ്റിക്‌സ് സ്‌പെഷ്യലിസ്റ്റ്, ഫാർമക്കോളജിസ്റ്റ്, ക്ലിനിക്കൽ റിസർച്ച് അസോസിയേറ്റ് തുടങ്ങിയ തസ്തികകളിലെ വാർഷിക ശമ്പളം 61 ലക്ഷം മുതൽ 96 ലക്ഷം രൂപ വരെയാണ്.

* ഡാറ്റാ സയൻസ്, അനലിറ്റിക്‌സ്, റോബോട്ടിക്‌സ്, ഓട്ടോമേഷൻ തുടങ്ങിയ മേഖലകളിലും ആകർഷകമായ നിരവധി ജോലികൾ ലഭ്യമാണ്.

രണ്ട് ലക്ഷത്തിലധികം ഇന്ത്യക്കാരാണ് ജർമനിയിൽ വർക്കിങ് വിസയിൽ താമസിക്കുന്നത്. 2022-23 വിൻ്റർ സെമസ്റ്ററിലേക്ക് പ്രവേശനം നേടിയ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിലും വലിയ വർധനവുണ്ടായി. റിപ്പോർട്ട് പ്രകാരം, 2019-ൽ 20,562 ഇന്ത്യൻ വിദ്യാർത്ഥികൾ ജർമ്മനിയിൽ പഠിച്ചിരുന്നു. 2023-ൽ ഇത് 42,997 എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്, ഇന്ത്യൻ ഐടി വിദഗ്ധർക്കുള്ള വർക്കിംഗ് വിസ നേടുന്നതിനുള്ള നടപടിക്രമം ലളിതമാക്കുകയും കുടിയേറ്റം വർധിപ്പിക്കുന്നതിന് നിരവധി ഇളവുകൾ നൽകുകയും ചെയ്തിരുന്നു.

Keywords: Job alert, Germany, European countries, salary packages, Work visa, New Delhi, Engineering, IT, Bio Technology,  Data Science, Analytic, Robotics, Automation, Jobs, India, Winter Semester, Students,  Job alert in Europe! THIS country offering big pay to 5 high-demand tech jobs.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia