'ദി ജ്വല്‍സ് ഓഫ് മുസ്ലിം വേള്‍ഡ് ബിസ്' അവാര്‍ഡ് കാന്തപുരത്തിന്

 


ക്വലാലംപൂര്‍: (wwwkvartha.com 19.10.2016) 2016ലെ 'ദി ജ്വല്‍സ് ഓഫ് മുസ്ലിം വേള്‍ഡ് ബിസ്' അവാര്‍ഡ് കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍ക്ക്. മലേഷ്യയിലെ ക്വലാലംപൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒ ഐ സി ടുഡേ മാഗസിനാണ് അവാര്‍ഡ് നല്‍കുന്നത്.

വിദ്യാഭ്യാസ ധിഷണാരംഗത്ത് സ്തുത്യര്‍ഹമായ സേവനം ചെയ്യുന്നവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരെയാണ് 2011 മുതല്‍ ഈ അവാര്‍ഡ് നല്‍കി ആദരിക്കുന്നത്. ധൈഷണികമായും വിദ്യാഭ്യാസപരമായും ഇടപെടുന്ന യുവാക്കളെ വളര്‍ത്തിക്കൊണ്ടുവന്നതിന് കാന്തപുരം നല്‍കിയ സേവനത്തിനാണ് അവാര്‍ഡ് നല്‍കുന്നതെന്ന് ഒ ഐ സി ചെയര്‍മാന്‍ അറിയിച്ചു.

മലേഷ്യന്‍ സര്‍ക്കാറിന്റെ പിന്തുണയോടെ 57 രാഷ്ട്രങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ഒ ഐ സി ഗ്രൂപ്പ് വിദ്യാഭ്യാസമുള്‍പ്പെടെയുള്ള വിവിധ രംഗങ്ങളില്‍ വ്യത്യസ്തവും നൂതനവുമായ പദ്ധതികള്‍ നടത്തിവരുന്നു. ക്വലാലംപൂരില്‍ ബുധനാഴ്ച നടക്കുന്ന ചടങ്ങില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍ക്ക് അവാര്‍ഡ് സമ്മാനിക്കും.  


'ദി ജ്വല്‍സ് ഓഫ് മുസ്ലിം വേള്‍ഡ് ബിസ്' അവാര്‍ഡ് കാന്തപുരത്തിന്

Keywords: Award, World, Malaysia, Muslim, Leader, Kanthapuram A.P.Aboobaker Musliyar, Central Government, OIC Group,Jewels of Muslim Worlds Award.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia