ലെബ്‌നാന്‍ പെണ്‍കുട്ടിയെ ജൂതന്‍ ചുംബിക്കുന്ന സെല്‍ഫി ചിത്രം വൈറലായി

 


ഗസ്സ: (www.kvartha.com 25.07.2014) അറബിപെണ്‍കുട്ടിയെ ജൂതന്‍ ചുംബിക്കുന്ന സെല്‍ഫി ചിത്രം സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. ഇസ്രയേല്‍ -പലസ്തീന്‍ പ്രശ്‌നം പരിഹരിക്കാന്‍ ആവശ്യപ്പെട്ടാണ് കമിതാക്കള്‍ വ്യത്യസ്തമായ മാര്‍ഗ്ഗമെന്ന നിലയില്‍ ചുബന ചിത്രം സോഷ്യല്‍ മീഡിയകളില്‍ ഇട്ടത്.

ലെബനന്‍കാരിയായ സലോമി ആന്‍ഡേഴ്‌സണ്‍ തന്റെ ജൂത കാമുകനെ ചുംബിക്കുന്ന ചിത്രമാണ് ഫെയ്‌സ്ബുക്കില്‍ അപ്പ്‌ലോഡ് ചെയ്തത്. ഇസ്രയേലി -അമേരിക്കന്‍ പൗരത്വമുള്ള കാമുകന്‍ ജെറമി  ജൂത കുടുംബാംഗമാണ്. ഇരുവരുടേയും ഉറ്റസുഹൃത്തുക്കളുമാണ്.

ഇരുവരും ചേര്‍ന്ന് ജ്യൂസ് ആന്‍ഡ് അറബ്‌സ് റെഫ്യൂസ് ടുബി എനിമീസ  എന്ന ഫെയ്‌സ്ബുക്ക് പേജും തുടങ്ങിയിട്ടുണ്ട്. ഇരുരാഷ്ട്രവും തമ്മിലുള്ള സംഘര്‍ഷത്തിന് പരിഹാരം കാണാന്‍ തങ്ങളെ കൊണ്ട് കഴിയില്ലെന്നും എന്നാല്‍ സമാധാന സന്ദേശം ലോകത്തെട്ടാകെ പ്രചരിപ്പിക്കുകയാണ് ലക്ഷ്യമെന്നും ഇരുവരും പറയുന്നു. ഇവരുടെ പ്രണയത്തിന് എതിരുനില്‍ക്കുന്നവരും ധാരാളമുണ്ട്.

ലെബ്‌നാന്‍ പെണ്‍കുട്ടിയെ ജൂതന്‍ ചുംബിക്കുന്ന സെല്‍ഫി ചിത്രം വൈറലായി


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
മനോജന്റെ വിയോഗത്തിലൂടെ നാടിന് നഷ്ടപ്പെട്ടത് ഉത്സാഹിയായ യുവ രാഷ്ട്രീയ പ്രവര്‍ത്തകനെ
Keywords:  Kiss, Social Network, Media, Israel, World, Upload, Image, Page, Facebook, Jew kissing arab selfie goes viral amid israel gaza fighting. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia