Obituary | റസ്റ്റോറന്റില്‍ മകള്‍ക്കൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പൊട്ടിത്തെറി; ജറുസലേം ചാവേര്‍ സ്‌ഫോടനത്തില്‍ പരുക്കേറ്റ് 22 വര്‍ഷം അബോധാവസ്ഥയില്‍ കഴിഞ്ഞ ഇസ്രാഈല്‍ വനിത ഹന നചന്‍ബര്‍ഗ് മരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജറുസലേം: (www.kvartha.com) 2001 ലെ ജറുസലേം ചാവേര്‍ സ്‌ഫോടനത്തില്‍ പരുക്കേറ്റ് 22 വര്‍ഷം അബോധാവസ്ഥയില്‍ കഴിഞ്ഞ ഇസ്രാഈല്‍ വനിത ഹന നചന്‍ബര്‍ഗ് മരിച്ചു. 53 വയസായിരുന്നു. ഇതോടെ ചാവേറാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി. 

ഓഗസ്റ്റ് ഒന്‍പതിനാണ് ചാവേര്‍ ആക്രമണം ഉണ്ടായത്. ഹന തന്റെ 3 വയസുള്ള മകള്‍ക്കൊപ്പം ജറുസലേമിലെ ഒരു റസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവിടേക്ക് കയറിവന്ന ഫലസ്തീന്‍ ചാവേര്‍ സ്വയം പൊട്ടിത്തെറിച്ചത്. മകള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടിരുന്നു. 

സ്‌ഫോടനത്തിന് പിന്നാലെ ഫലസ്തീന്‍ യുവതി അഹ്ലം തമിമിയെ ഇസ്രാഈല്‍ സര്‍കാര്‍ അറസ്റ്റ് ചെയ്ത് 16 ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഹമാസുമായുള്ള തടവുകാരെ കൈമാറ്റം ചെയ്യല്‍ കരാര്‍ പ്രകാരം 2011 ല്‍ തമിമിയെ മോചിപ്പിച്ചു. ഇവര്‍ ജോര്‍ദാനിലാണ് ഇപ്പോള്‍ താമസിക്കുന്നത്. 

തമിമിയെ യുഎസിലെ വിചാരണയ്ക്കു വിട്ടുകിട്ടാനായി ജോര്‍ദാനുമേല്‍ കടുത്ത സമ്മര്‍ദം ഇപ്പോഴുമുണ്ട്. അന്ന് കൊല്ലപ്പെട്ട യുഎസ് വംശജയായ പെണ്‍കുട്ടിയുടെ മാതാപിതാക്കളാണ് ഈ കേസ് നടത്തുന്നത്.

Obituary | റസ്റ്റോറന്റില്‍ മകള്‍ക്കൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പൊട്ടിത്തെറി; ജറുസലേം ചാവേര്‍ സ്‌ഫോടനത്തില്‍ പരുക്കേറ്റ് 22 വര്‍ഷം അബോധാവസ്ഥയില്‍ കഴിഞ്ഞ ഇസ്രാഈല്‍ വനിത ഹന നചന്‍ബര്‍ഗ് മരിച്ചു


Keywords:  News, World, World-News, Obituary-News, Israel Woman, Injured, Explosion, Jerusalem Attack, Coma, Obituary, Jerusalem Sbarro Pizza restaurant attack victim dies after 22 years in coma.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia