Jeremy Renner | 'നിങ്ങളുടെ നല്ല വാക്കുകള്‍ക്ക് നന്ദി, ടൈപ് ചെയ്യാന്‍ കഴിയുന്നില്ല'; അപകടത്തിന് ശേഷം ആരോഗ്യനിലയെക്കുറിച്ച് ആരാധകര്‍ക്ക് ആശ്വാസകരമായ പോസ്റ്റുമായി തന്റെ ചിത്രം പങ്കുവച്ച് ആവന്‍ജേര്‍സ് താരം ജെര്‍മി റെന്നര്‍

 





ന്യൂയോര്‍ക്: (www.kvartha.com) വന്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന് പിന്നാലെ ആരോഗ്യനിലയെക്കുറിച്ച് ആരാധകര്‍ക്ക് ആശ്വാസകരമായ പോസ്റ്റുമായി തന്റെ ചിത്രം പങ്കുവച്ച് ആവന്‍ജേര്‍സ് താരം ജെര്‍മി റെന്നര്‍ രംഗത്തെത്തി. ബുധനാഴ്ച രാവിലെയാണ് കണ്ണിന് അടക്കം പരുക്കുപറ്റിയ ഒരു ചിത്രം താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 

അപകടത്തില്‍ പരുക്കു പറ്റിയ തന്നെ ആശ്വസിപ്പിച്ച സന്ദേശങ്ങള്‍ക്കും, സ്‌നേഹത്തിനും താരം മറുപടി നല്‍കി. 'നിങ്ങളുടെ നല്ല വാക്കുകള്‍ക്ക് നന്ദി. ടൈപ്പ് ചെയ്യാന്‍ കഴിയുന്നില്ല. എന്നാലും ഞാന്‍ നിങ്ങള്‍ക്കെല്ലാവരോടും സ്‌നേഹം അറിയിക്കുന്നു' , 'ഹാള്‍ക്ക് ഐ' താരം ജെര്‍മി റെന്നര്‍ ഇന്‍സ്റ്റഗ്രാമില്‍ ഇട്ട പോസ്റ്റില്‍ പറയുന്നു. 

ഈ പോസ്റ്റിന്റെ കമന്റില്‍ താരം വേഗം സിനിമ രംഗത്തെ പ്രമുഖര്‍ അടക്കം കമന്റ് ചെയ്തു. ആവന്‍ജേര്‍സ് എന്റ് ഗെയിം സംവിധായകരായ റൂസ്സോ ബ്രദേഴ്‌സ് 'ഞങ്ങളുടെ എല്ലാ സ്‌നേഹവും അറിയിക്കുന്നു, ഞങ്ങളുടെ സഹോദരന്‍ വേഗത്തില്‍ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.' - എന്ന് കമന്റ് ചെയ്തു. 

ആവന്‍ജേര്‍സില്‍ തോറായി അഭിനയിക്കുന്ന ക്രിസ് ഹെംസ്വര്‍ത്, സ്റ്റാര്‍-ലോര്‍ഡായി അഭിനയിക്കുന്ന ക്രിസ് പ്രാറ്റ്, ക്യാപ്റ്റന്‍ അമേരിക എന്ന കഥാപാത്രം മുന്‍പ് അവതരിപ്പിച്ച  ക്രിസ് ഇവാന്‍സ്, ചലച്ചിത്ര നിര്‍മാതാവ് ടൈക വൈറ്റിറ്റി, അനില്‍ കപൂര്‍ ഇങ്ങനെ ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ ജെര്‍മി റെന്നര്‍ക്ക് ആശംസ നേര്‍ന്ന് പോസ്റ്റിന്റെ അടിയില്‍ എത്തി. 

Jeremy Renner | 'നിങ്ങളുടെ നല്ല വാക്കുകള്‍ക്ക് നന്ദി, ടൈപ് ചെയ്യാന്‍ കഴിയുന്നില്ല'; അപകടത്തിന് ശേഷം ആരോഗ്യനിലയെക്കുറിച്ച് ആരാധകര്‍ക്ക് ആശ്വാസകരമായ പോസ്റ്റുമായി തന്റെ ചിത്രം പങ്കുവച്ച് ആവന്‍ജേര്‍സ് താരം ജെര്‍മി റെന്നര്‍


പുതുവത്സര ദിനത്തില്‍ നെവാഡയിലെ  വീടിന് സമീപം സ്‌നോ പ്ലോ (ഐസ് നീക്കം ചെയ്യുന്ന വാഹനം) ഓടിക്കുന്നതിനിടെയാണ് 51 കാരനായ നടന് ഗുരുതരമായി പരുക്കേറ്റത്. ഇദ്ദേഹത്തെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഏറ്റവും പുതിയ വിവരം അനുസരിച്ച് അപകടത്തില്‍ നെഞ്ചിലെ ആഴത്തിലുള്ള മുറിവും ഓര്‍തോപീഡിക് പ്രശ്‌നങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. 

താരത്തിന്റെ ആരോഗ്യനില ഗുരുതരമാണ് എന്നാണ് നടന്റെ ഏജന്റ്  കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് അറിയിച്ചത്. 'ജെര്‍മിയെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍ക്കും, നേഴ്‌സുമാര്‍ക്കും, ആശുപത്രി ജീവനക്കാര്‍ക്കും. അപകട സമയത്ത് ഇടപെട്ട ട്രകി മെഡോസ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, വാഷോ കൗന്‍ഡി ശെരീഫ്, റെനോ സിറ്റി മേയര്‍, ഹിലരി സ്‌കീവ്, കാരാനോ, മര്‍ഡോക്ക് കുടുംബങ്ങള്‍ എന്നിവരോടും ജെര്‍മിയുടെ കുടുംബം നന്ദി അറിയിക്കുന്നു'  - നടന്റെ വക്താവ് വ്യക്തമാക്കി.

Keywords: News,World,international,New York,Actor,Cine Actor,Cinema,Injured,Treatment, Social-Media,Photo,Health,Health & Fitness,Latest-News,Top-Headlines,Entertainment, Jeremy Renner Shares First Post After Snow Plowing Accident: 'I'm Too Messed Up Now To Type'
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia