Jeff Beck | പ്രശസ്ത ഇന്‍ഗ്ലീഷ് ഗിറ്റാറിസ്റ്റ് ജെഫ് ബെക് അന്തരിച്ചു

 


ADVERTISEMENT



ന്യൂയോര്‍ക്: (www.kvartha.com) പ്രശസ്ത ഇന്‍ഗ്ലീഷ് ഗിറ്റാറിസ്റ്റ് ജെഫ് ബെക് അന്തരിച്ചു. 78 വയസായിരുന്നു. മസ്തിഷ്‌കജ്വരത്തെത്തുടര്‍ന്നാണ് അന്ത്യമെന്ന് ബ്രിടന്‍ സംഗീതജ്ഞരുടെ വെബ്‌സൈറ്റ് അറിയിച്ചു. എട്ടുതവണ 'ഗ്രാമി' പുരസ്‌കാരവും രണ്ടുതവണ 'റോക് ആന്‍ഡ് റോല്‍ ഹാള്‍ ഓഫ് ഫെയിം' പുരസ്‌കാരവും നേടി.
Aster_MIMS

Jeff Beck | പ്രശസ്ത ഇന്‍ഗ്ലീഷ് ഗിറ്റാറിസ്റ്റ് ജെഫ് ബെക് അന്തരിച്ചു



1944-ല്‍ ഇന്‍ഗ്ലന്‍ഡിലാണ് ജനനം. 1960-കളില്‍ പ്രമുഖ സംഗീതബാന്‍ഡായ യാര്‍ഡ്‌ബേര്‍ഡ്‌സിലൂടെയാണ് ഗിറ്റാറിസ്റ്റായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് 'ജെഫ് ബെക് ഗ്രൂപ്പ്' എന്ന പേരില്‍ പുതിയ ബാന്‍ഡ് രൂപവത്കരിച്ചു. പാശ്ചാത്യസംഗീതത്തിന്റെ നവീകരണത്തിലും മികച്ച സംഭാവനകള്‍ നല്‍കി. 1940-കളില്‍ ഉദയംചെയ്ത 'റിതംസ് ആന്‍ഡ് ബ്ലൂസ്' എന്ന ജനപ്രിയ സംഗീതശ്രേണിയുടെ വ്യാഖ്യാതാവ് കൂടിയാണ് ബെക്. 

Keywords:  News,World,international,New York,Death,Obituary,Latest-News, Jeff Beck English guitarist passed away
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia