ജപ്പാനിലെ ഗോള്‍ഡന്‍ ബോള്‍ട്ട്; 105 വയസുളള ഗിന്നസ് വേള്‍ഡ് റെക്കോഡ് ജേതാവ്

 


ടോക്കിയോ:(www.kvartha.com 26.09.2015) പ്രായം 105 ആയി ഹിദേകിചി മിയസാക്കി മുത്തച്ഛന്. വീട്ടില്‍ ഏവിടെയെങ്കിലും കൂനിക്കൂടി ഇരിക്കേണ്ട പ്രായമെന്നു കരുതിയെങ്കില്‍ തെറ്റി. അപ്പൂപ്പന്‍ ഈ പ്രായത്തില്‍ ഗിന്നസ് വേള്‍ഡ് റെക്കോഡ് ജേതാവാണ്. 100 മീറ്റര്‍ ഓട്ടമത്സരത്തിലാണ് അപ്പൂപ്പന്റെ ഈ നേട്ടം. ക്യോറ്റോ മാസ്റ്റേഴ്‌സ് മത്സരത്തില്‍ നൂറു മീറ്റര്‍ 42.22 സെക്കന്‍ഡില്‍ ഓടിത്തീര്‍ത്ത മുത്തച്ഛന്‍ വേഗതയുടെ കാര്യത്തില്‍ ആരേയും വെല്ലുവിളിക്കും. നൂറു മീറ്റര്‍ ഓടിത്തീര്‍ക്കുന്ന ലോകത്തിലെ ഏറ്റവും പ്രായമേറിയ സ്പ്രിന്ററെന്ന ബഹുമതിയാണ് മിയസാക്കി സ്വന്തമാക്കിയത്.

ഈ ഓട്ടക്കാരന് അപ്പൂപ്പന് വലിയൊരു ആഗ്രഹം കൂടിയുണ്ട്, വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടിനോടൊപ്പം മത്സരിക്കണം. നാട്ടുകാരൊക്കെ ഗോള്‍ഡന്‍ ബോള്‍ട്ട് എന്നാണ് വിളിച്ചിരുന്നതെന്നും പറയുന്നു ഹിദേകിചി. പരിശീലനവേളയില്‍ 36 സെക്കന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കിയിരുന്നെന്നും അത് ആവര്‍ത്തിക്കാന്‍ കഴിയാത്തതിനാല്‍ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2004ല്‍ 96മത്തെ വയസിലാണ് മിയസാക്കി മുത്തച്ഛന്‍ ആദ്യമായി 100 മീറ്റര്‍ ഓട്ടത്തില്‍ പങ്കെടുക്കുന്നത്. മുത്തച്ഛന്‍ 103 വയസില്‍ 34.10 സെക്കന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കിയിരുന്നു. കൃഷി ഓഫിസറായിരുന്ന ഈ ഓട്ടക്കാരന്‍ മുത്തച്ഛന്‍.

ജപ്പാനിലെ  ഗോള്‍ഡന്‍ ബോള്‍ട്ട്; 105 വയസുളള ഗിന്നസ് വേള്‍ഡ് റെക്കോഡ് ജേതാവ്
SUMMARY: Closing in on his 104th birthday, a twinkle-toed Japanese sprinter has thrown down the challenge to the world's fastest man Usain Bolt, telling him: "let's rumble!"

Hidekichi Miyazaki -- who holds the 100 metres world record for centenarians at 29.83 seconds and is dubbed 'Golden Bolt' after the Jamaican flyer -- plans to wait another five years for his dream race.
"I'd love to race Bolt," the wispy-haired Miyazaki told AFP in an interview after tottering over the line with a joyful whoop at a recent Japan Masters Athletics competition in Kyoto.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia