നൂറ്റൊന്നു വയസുളള ഫോട്ടൊഗ്രാഫര്‍

 


(www.kvartha.com 07.10.2015) നൂറ്റൊന്ന് വയസുണ്ട് ജപ്പാന്‍കാരിയായ സുനേകോ സസാമോട്ടോക്ക്... കാഴ്ചയും കേള്‍വിയുമെല്ലാം കുറഞ്ഞ് എവിടെയെങ്കിലും ചുരുണ്ടുകൂടി കിടക്കുന്ന പ്രായമെന്നു കരുതുന്നതൊക്കെ ബാക്കിയുളള കഥകള്‍ കൂടി കേട്ടതിനുശേഷം മതി. ഈ പ്രായത്തിലും നല്ല സ്റ്റൈലിഷ് വസ്ത്രങ്ങള്‍ ധരിച്ച് ക്യാമറയും തൂക്കി ഫോട്ടൊയെടുക്കുകയാണ് സസാമോട്ടോ.

ജപ്പാനിലെ ആദ്യത്തെ വനിതാ ഫോട്ടൊ ജേണലിസ്റ്റ് എന്ന ഖ്യാതിയും ഒരു പക്ഷേ ഏറ്റവും പ്രായം കൂടിയ ഫോട്ടൊഗ്രാഫര്‍ എന്ന ഖ്യാതിയും ഈ അമ്മൂമ്മയുടെ പേരിലായിരിക്കാം. മരിച്ചു പോയ സുഹൃത്തുക്കള്‍ക്ക് ആദരവര്‍പ്പിച്ചു കൊണ്ടുള്ള ഫ്‌ലവര്‍ ഗ്ലോ എന്ന പ്രോജക്റ്റിനു വേണ്ടി പുഷ്പങ്ങളുടെ ചിത്രം പകര്‍ത്തുന്നതിന്റെ തിരക്കിലാണിപ്പോള്‍ സസാമോട്ടോ.

1914 ലാണ് സസാമോട്ടോ ജനിച്ചത്. ഇരുപത്തഞ്ചാം വയസില്‍ പ്രൊഫഷണല്‍ ഫോട്ടൊഗ്രഫറായി. ജപ്പാനിലെ യുദ്ധത്തിനു മുന്‍പും ശേഷവുമുള്ള നിരവധി ചിത്രങ്ങള്‍ സസാമോട്ടോയുടെ ക്യാമറയിലൂടെയാണ് ലോകത്തിനു മുമ്പിലെത്തിയത്. ഹിരോഷിമയിലെ ബോംബാക്രമണത്തിനു ശേഷമുള്ള ചിത്രങ്ങളടക്കം നിരവധി ലോകപ്രശസ്ത ചിത്രങ്ങളും സസാമോട്ടോയുടെ ശേഖരത്തില്‍ ഇന്നുമുണ്ട്.

ഇപ്പോഴും ഫോട്ടൊഗ്രഫിയില്‍ തുടരുന്നതിനും സസാമോട്ടോക്ക് കൃത്യമായ വിശദീകരണമുണ്ട്. ജീവിതത്തില്‍ എപ്പോഴും ശുഭാപ്തിവിശ്വാസമുണ്ടായിരിക്കണം. അലസമായിരിക്കുന്നതിനെ കുറിച്ച് തനിക്കാലോചിക്കാന്‍ പോലുമാവില്ലെന്നു പറയുന്നു സസാമോട്ടോ. അതു കൊണ്ടാണ് ദിവസവും ക്യാമറയുമായി ചിത്രങ്ങളെടുക്കാന്‍ ഇറങ്ങിത്തിരിക്കുന്നത്. വര്‍ഷമിത്ര കഴിഞ്ഞിട്ടും ഫോട്ടൊഗ്രഫിയോടുള്ള പ്രേമം ഒട്ടും കുറഞ്ഞിട്ടുമില്ലെന്നു പറയുന്നു ഇവര്‍. കഴിഞ്ഞ വര്‍ഷം സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ചേര്‍ന്ന് സസാമോട്ടോയടെ നൂറാം പിറന്നാള്‍ ആഘോഷമാക്കി മാറ്റിയിരുന്നു.

നൂറ്റൊന്നു വയസുളള ഫോട്ടൊഗ്രാഫര്‍

 
SUMMARY: Tsuneko Sasamoto is a renowned Japanese photographer who is considered to be her country’s first female photojournalist, documenting pre- and post-war Japan since becoming a professional shooter at the age of 25.

Sasamoto also has the distinction of being one of the oldest photographers on Earth: she just turned 101 years old in September, and she’s still making photos.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia