SWISS-TOWER 24/07/2023

മാതാപിതാക്കള്‍ കാട്ടിലുപേക്ഷിച്ച 7 വയസുകാരനെ ഒരാഴ്ചക്കുശേഷം ജീവനോടെ കണ്ടെത്തി

 


ADVERTISEMENT

ടോക്കിയോ: (www.kvartha.com 04.06.2016) മാതാപിതാക്കള്‍ കാട്ടിലുപേക്ഷിച്ച ഏഴു വയസുകാരനെ ഒരാഴ്ചക്കുശേഷം രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ കണ്ടെത്തി. ജപ്പാനിലാണ് സംഭവം. യൊമാറ്റോ തനൂകയെന്ന ഏഴുവയസുകാരനെയാണ് ഷിക്കാബെയിലെ സൈനിക താവളത്തിന് സമീപത്തുവെച്ച് വെള്ളിയാഴ്ച രാവിലെ കണ്ടെത്തിയത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ചയാണ് ജപ്പാനിലെ ഹൊക്കൈഡോ ദ്വീപിലെ കാട്ടില്‍ വെച്ച് തനൂകയെ കാണാതാവുന്നത്. മാതാപിതാക്കള്‍ക്കും സഹോദരിക്കുമൊപ്പം ഹൊക്കൈഡോ ദ്വീപിലെ ഒരു പാര്‍ക്കിലെത്തിയതായിരുന്നു തനൂക. പാര്‍ക്കില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് നേരെ കല്ലെറിഞ്ഞതിന് കുട്ടിയെ ഭയപ്പെടുത്താന്‍ കരടി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുള്ള കാടിന് സമീപത്തെ വഴിയില്‍ ഇറക്കിവിട്ട് മാതാപിതാക്കളും സഹോദരിയും മടങ്ങി.

അരകിലോമീറ്ററോളം കാറോടിച്ചശേഷം തിരിച്ചുവന്നപ്പോള്‍ മകനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ പച്ചക്കറിയും പഴങ്ങളും ശേഖരിക്കാന്‍ കാട്ടില്‍ പോയപ്പോള്‍ കുട്ടിയെ കാണാതായെന്നായിരുന്നു ഇവര്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ പിന്നീട് ഇവര്‍ സത്യം തുറന്നുപറയുകയായിരുന്നു.

തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ നടത്തിയ തിരച്ചിലില്‍ ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് കുട്ടിയെ കണ്ടെത്തിയതെന്ന് ജപ്പാന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ടുചെയ്തു. സൈനിക താവളത്തിലെത്തിച്ച കുട്ടിക്ക് ഭക്ഷണവും വെള്ളവും നല്‍കിയ ശേഷം വിദഗ്ധ പരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റി. കാണാതാകുമ്പോള്‍ കുട്ടിയുടെ കൈവശം ഭക്ഷണമോ വെള്ളമോ ഉണ്ടായിരുന്നില്ല. എന്നാല്‍ സൈനിക താവളത്തിലെത്തിക്കുമ്പോള്‍ കുട്ടി ആരോഗ്യവാനായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

കുട്ടിയെ കാട്ടിലുപേക്ഷിച്ചതിന് പിതാവ് മാപ്പുപറഞ്ഞെങ്കിലും കുട്ടിയെ ഉപേക്ഷിച്ച കുറ്റത്തിന് മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

മാതാപിതാക്കള്‍ കാട്ടിലുപേക്ഷിച്ച 7 വയസുകാരനെ ഒരാഴ്ചക്കുശേഷം ജീവനോടെ കണ്ടെത്തി

Also Read:
ആദൂരില്‍ നിന്നും കവര്‍ച്ച ചെയ്ത ബൈക്കുമായി നിരവധി കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍

Keywords:  Japanese missing boy Yamato Tanooka found alive in Hokkaido, Tokyo, Military, Hospital, Treatment, Health & Fitness, Parents, Water, Food, Report, Case, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia