SWISS-TOWER 24/07/2023

Nanmadol hits | ജപാനില്‍ വീശിയടിച്ച നന്മഡോള്‍ സൂപര്‍ ചുഴലിക്കാറ്റില്‍പെട്ട് 2 പേര്‍ മരിച്ചു, 90 ഓളം പേര്‍ക്ക് പരിക്കേറ്റു; ജനസാന്ദ്രതയുള്ള മേഖലയില്‍ വന്‍ നാശനഷ്ടങ്ങള്‍; 9 ദശലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു

 


ടോകിയോ: (www.kvartha.com) ജപാനില്‍ വീശിയടിച്ച നന്മഡോള്‍ സൂപര്‍ ചുഴലിക്കാറ്റില്‍പെട്ട് രണ്ടുപേര്‍ മരിക്കുകയും 90 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ബിബിസി റിപോര്‍ട് ചെയ്തു. ജപാനിലെ തെക്കന്‍ ദ്വീപായ ക്യുഷുവിലും, പ്രധാന ദ്വീപായ ഹോണ്‍ഷുവിന് മുകളിലൂടെയും ആഞ്ഞു വീശിയ ചുഴലിക്കാറ്റ് ജനസാന്ദ്രതയുള്ള മേഖലയില്‍ വലിയ നാശങ്ങളാണ് വിതച്ചത്.
Aster mims 04/11/2022

Nanmadol hits | ജപാനില്‍ വീശിയടിച്ച നന്മഡോള്‍ സൂപര്‍ ചുഴലിക്കാറ്റില്‍പെട്ട് 2 പേര്‍ മരിച്ചു, 90 ഓളം പേര്‍ക്ക് പരിക്കേറ്റു; ജനസാന്ദ്രതയുള്ള മേഖലയില്‍ വന്‍ നാശനഷ്ടങ്ങള്‍; 9 ദശലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു

രാജ്യം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മോശം ചുഴലിക്കാറ്റുകളില്‍ ഒന്നായ നന്മഡോള്‍ ചുഴലിക്കാറ്റ് ആഞ്ഞ് വീശുമെന്ന മുന്നറിയിപ്പ് കഴിഞ്ഞ ആഴ്ച അവസാനമാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കിയത്. ഇതിന് പിന്നാലെ കഴിഞ്ഞ ശനിയാഴ്ച വൈകിട്ടോടെ ഏതാണ്ട് ഒമ്പത് ദശലക്ഷം ആളുകളോട് തീരത്ത് നിന്നും വീടുകളൊഴിഞ്ഞ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ സര്‍കാര്‍ നിര്‍ദേശിച്ചിരുന്നു. അതിന് പിന്നാലെയാണ് നന്മഡോള്‍ എന്ന സൂപര്‍ ചുഴലിക്കാറ്റ് രാജ്യത്ത് വീശിയടിച്ചത്.

ഞായറാഴ്ച ജപാന്‍ തീരത്ത് നന്മഡോള്‍ ചുഴലിക്കാറ്റ് വീശുമെന്നായിരുന്നു മുന്നറിയിപ്പുണ്ടായിരുന്നത്. ഇതിന് പിന്നാലെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. ഞായറാഴ്ചയോടെ ജപാനിലെ നാല് പ്രധാന ദ്വീപുകളുടെ തെക്കേ അറ്റത്തുള്ള പ്രധാന ദ്വീപായ ക്യുഷുവിന്റെ തെക്കേ അറ്റത്തുള്ള കഗോഷിമ നഗരത്തിലാണ് നന്മഡോള്‍ ചുഴലിക്കാറ്റ് നിലം തൊട്ടത്.

ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് പതിനായിരക്കണക്കിന് ആളുകളെ ഞായറാഴ്ച രാത്രി അടിയന്തര ഷെല്‍ടറുകളിലേക്ക് മാറ്റി. ചുഴലിക്കാറ്റ് വീശിയതിന് പിന്നാലെ ഏകദേശം 3,50,000 വീടുകളിലേക്കുള്ള വൈദ്യുതി വിതരണം തടസപ്പെട്ടു.

കഗോഷിമ, മിയാസാകി, ഒയിറ്റ, കുമാമോടോ, യമാഗുചി പ്രദേശങ്ങളില്‍ 5,00,000-ത്തിലധികം ആളുകളോട് ഒഴിയാന്‍ ആവശ്യപ്പെട്ടു. ലെവല്‍ ഫോര്‍ ജാഗ്രതയ്ക്ക് ശേഷം ക്യുഷു, ഷികോകു, ചുഗോകു മേഖലകളുടെ ചില ഭാഗങ്ങളില്‍ നിന്ന് ഒഴിഞ്ഞ് പോകാന്‍ ഒമ്പത് ദശലക്ഷം ആളുകളോട് സര്‍കാര്‍ ആവശ്യപ്പെട്ടു.

ശക്തമായ മഴയെ തുടര്‍ന്ന് രാജ്യമെമ്പാടും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും റിപോര്‍ട് ചെയ്യപ്പെട്ടപ്പോള്‍ ഗതാഗത സംവിധാനങ്ങളും വ്യാപാരവും പാടെ ഇല്ലാതായി. മിക്ക നഗരങ്ങളും അടഞ്ഞ് കിടന്നു. നന്മഡോള്‍ സൂപര്‍ ചുഴലിക്കാറ്റ് മണിക്കൂറില്‍ 234km/h (145mph) വേഗതയിലാണ് വീശിയടിക്കുന്നത്. ചില പ്രദേശങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ 400 mm (16 ഇഞ്ച്) മഴ പെയ്യുമെന്നും പ്രവചനങ്ങളുണ്ടായിരുന്നു.

ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് രാജ്യത്തെ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസുകളും ഫെറികളും നൂറുകണക്കിന് വിമാനങ്ങളും റദ്ദാക്കി. നിരവധി കടകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടക്കുന്നു. ചിലര്‍ തങ്ങളുടെ സമ്പാദ്യങ്ങള്‍ സംരക്ഷിക്കാന്‍ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും ചുറ്റും മണല്‍ ചാക്കുകള്‍ നിറച്ചുവച്ചു.

ശക്തമായ മഴയ്ക്ക് പിന്നാലെ ക്യൂഷുവിലെ ഒരു നദി കരകവിഞ്ഞൊഴുകി. ഇതേ തുടര്‍ന്ന് തീരത്തെ ചെറു പട്ടണങ്ങള്‍ വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കത്തില്‍ കാര്‍ മുങ്ങി, വാഹനത്തിലുണ്ടായിരുന്ന ഒരാള്‍ മരിച്ചതായും മണ്ണിടിച്ചിലിനിടയില്‍പെട്ട് മറ്റൊരാള്‍ മരിച്ചതായും സ്റ്റേറ്റ് ബ്രോഡ് കാസ്റ്റര്‍ എന്‍ എച് കെ അറിയിച്ചു. ഒരാളെ കാണാതായി. 87 പേര്‍ക്ക് പരിക്കേറ്റു.

കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ പറന്ന് പോയതായും പരസ്യബോര്‍ഡുകള്‍ മറിഞ്ഞുവീണതായും പ്രാദേശികമായി പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ബുധനാഴ്ചയോടെ (21.9.2022) കടലിലേക്ക് നീങ്ങുന്നതിന് മുമ്പ് കൊടുങ്കാറ്റ് കിഴക്കോട്ട് തിരിഞ്ഞ് ജപാനിലെ പ്രധാന ദ്വീപായ ഹോണ്‍ഷുവിന് മുകളിലൂടെ കടന്നുപോകുമെന്നാണ് കാലാവസ്ഥാ പ്രവചനം.

തലസ്ഥാനമായ ടോകിയോയില്‍ കനത്ത മഴയാണ് പെയ്തിറങ്ങിയത്. ഇതുമൂലം നഗരത്തില്‍ വെള്ളപ്പൊക്കം അനുഭവപ്പെട്ടു. അതിതീവ്രമഴയെ തുടര്‍ന്ന് തോസായ് ഭൂഗര്‍ഭ ലൈന്‍ താല്‍കാലികമായി നിര്‍ത്തിവച്ചു. ജപാനിലെ ദുരന്ത മുന്നറിയിപ്പ് സ്‌കെയിലിലെ ഏറ്റവും ഉയര്‍ന്ന ലെവല്‍-ഫൈവ് ജാഗ്രതയായിരുന്നു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

240km/h (150mph) അല്ലെങ്കില്‍ അതില്‍ കൂടുതലോ വേഗതയുള്ള കൊടുങ്കാറ്റുകള്‍ക്ക് ബാധകമായ കൊടുങ്കാറ്റിനെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്കാണ് നന്‍മാഡോളിനെ വിശേഷിപ്പിക്കാന്‍ യു എസ് ജോയിന്റ് ടൈഫൂണ്‍ വാണിംഗ് സെന്റര്‍ (JTWC) ഉപയോഗിച്ചത്. നന്മഡോള്‍ ചുഴലിക്കാറ്റ് ഒരു 'സൂപര്‍ ടൈഫൂണ്‍' ആണെന്നും ഇത് കാറ്റഗറി നാലോ അഞ്ചിലോ ഉള്‍പെടുന്ന അതിശക്തമായ ചുഴലിക്കാറ്റിന് തുല്യമാണെന്നും യുഎസ് മുന്നറിയിപ്പ് നല്‍കുന്നു.

കൊടുങ്കാറ്റിനെ തുടര്‍ന്ന് ന്യൂയോര്‍കിലെ യുഎന്‍ ജെനറല്‍ അസംബ്ലിയില്‍ പ്രസംഗിക്കാനായുള്ള തന്റെ യാത്രാ പദ്ധതി പ്രധാനമന്ത്രി ഫ്യൂമിയോ കിഷിഡ നീട്ടിവച്ചു. ലാ നിന എന്നറിയപ്പെടുന്ന പ്രകൃതി പ്രതിഭാസത്തിന്റെ സ്വാധീനത്തില്‍ ഈ വര്‍ഷം വളരെ സജീവമായ ചുഴലിക്കാറ്റ് സീസണ്‍ ഉണ്ടാകുമെന്ന് ശാസ്ത്രജ്ഞര്‍ പ്രവചിച്ചിട്ടുണ്ട്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി അറ്റ്‌ലാന്റിക്, കരീബിയന്‍ എന്നിവിടങ്ങളിലെ ചൂട് കൂടിയ സമുദ്രോപരിതല താപനിലയുടെ സ്വാധീനം ശക്തമായിരിക്കും. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ആഗോളതലത്തില്‍ തീവ്രമായ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍ വര്‍ധിക്കുമെന്ന് കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ (IPCC) മുന്നറിയിപ്പ് നല്‍കിയിരുന്നതായി ബിബിസി റിപോര്‍ട് ചെയ്തു.

Keywords: Japan storm: Nine million people told to evacuate as super typhoon Nanmadol hits, Tokyo, Japan, Killed, Injured, Trending, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia