വീട്ടിലേക്ക് നേരത്തെയുള്ള ബസ് കിട്ടുന്നതിന് രണ്ട് മിനിറ്റ് നേരത്തെ ജോലി അവസാനിപ്പിച്ച് ഇറങ്ങി; ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചു
Mar 18, 2021, 16:11 IST
ടോക്യോ: (www.kvartha.com 18.03.2021) രണ്ട് മിനിറ്റ് നേരത്തെ ജോലി അവസാനിപ്പിച്ച് ഇറങ്ങിയതിന് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച് പണികൊടുത്ത് ജപാന്‍ സര്‍കാര്‍. മാര്‍ച്ച് ആദ്യവാരം ഫുഭാഷി സിറ്റി ബോര്‍ഡ് ഓഫ് എഡ്യൂക്കേഷനിലാണ് സംഭവം.
2019 മേയ് മുതല്‍ 2021 ജനുവരി വരെ 319 പേരാണ് ഇത്തരത്തില്‍ നേരത്തെ ജോലി വിട്ട് പുറത്തിറങ്ങിയത്. വീട്ടിലേക്ക് നേരത്തെയുള്ള ബസ് കിട്ടുന്നതിനായിരുന്നു നേരത്തെ ജോലി സ്ഥലത്ത് നിന്നും പുറത്തിറങ്ങിയതെന്നാണ് ജീവനക്കാരുടെ വിശദീകരണം.
5.15 ആണ് ജീവനക്കാര്‍ക്ക് ജോലി അവസാനിപ്പിച്ച് പുറത്തിറങ്ങാനുള്ള സമയം. എന്നാല്‍, പലരും 5.13ന് തന്നെ പുറത്തിറങ്ങിയെന്ന് ഓഫിസിലെ അറ്റന്‍ഡന്‍സിന്റെ ചുമതലയുള്ള ജീവനക്കാരന്‍ കണ്ടെത്തി. തുടര്‍ന്നാണ് നടപടിയുണ്ടായത്.
Keywords: Japan govt workers left office 2 minutes early. They got a pay cut, Tokyo, News, Government-employees, Salary, Office, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.