Fire Accident | ജപാനില്‍ വിമാനത്താവളത്തിലെ റണ്‍വേയില്‍ പറന്നിറങ്ങിയ വിമാനത്തിന് തീപ്പിടിച്ച് കത്തിയമര്‍ന്നു; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്
Jan 2, 2024, 15:52 IST
ടോകിയോ: (KVARTHA) ജപാനിലെ ടോകിയോ വിമാനത്താവളത്തില്‍ ജപാന്‍ എയര്‍ലൈന്‍സ് വിമാനത്തിന് തീപ്പിടിച്ച് കത്തിയമര്‍ന്നു. റണ്‍വേയില്‍ വച്ചാണ് വിമാനത്തില്‍ തീപടര്‍ന്നത്. ഹനേദ വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് റിപോര്‍ട്.
അതേസമയം, കോസ്റ്റ് ഗാര്‍ഡിന്റെ വിമാനവുമായി കൂട്ടിയിടിച്ചാണ് തീപിടിച്ചതെന്നും റിപോര്‍ടുകളുണ്ട്. തീ പിടിച്ച വിമാനം മുന്നോട്ടുനീങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. തീഗോളം ഉയരുന്നതും പിന്നാലെ തീപടര്‍ന്ന വിമാനം റണ്‍വേയിലൂടെ കുറച്ചുദൂരം മുന്നോട്ടേക്ക് നീങ്ങുന്നതുമാണ് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിലുള്ളത്.
അഗ്‌നിശമനസേന തീ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. വിമാനത്തിന്റെ ജനാലകളില്‍ കൂടി തീനാളങ്ങള്‍ പുറത്തേക്കുവരുന്നതും ദൃശ്യങ്ങളിലുണ്ട്. ഹൊകൈയ്ഡോ വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന ജെഎഎല്‍516 വിമാനത്തില്‍ യാത്രക്കാരും ജീവനക്കാരുമായി മുന്നൂറിലേറെ പേര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇവരെ സുരക്ഷിതമായി പുറത്തിറക്കിയിരുന്നുവെന്ന് ജാപനീസ് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

動画!羽田空港で日本航空の機体が炎上中!消火作業継続中!海上保安庁の飛行機が衝突!
— worldwalker (@worldwalker_now) January 2, 2024
VIDEO! Japan Airlines aircraft on fire at Haneda Airport! Firefighting operations are continuing! Japan Coast Guard plane collided with a plane!
视频! 羽田机场日本航空公司飞机起火! 灭火行动正在 pic.twitter.com/56bl93Yosd
Keywords: News, World, World-News, Accident-News, Video, Japan News, Japan Airlines, Plane, Fire, Collision, Earthquakes, Passengers, Evacuated, Catches, Tokyo Airport, Japan Airlines Plane On Fire After Collision.Now Fire at Japan Airlines at Haneda Airport pic.twitter.com/3kFTX1HtI4
— nobumaru ina🇺🇦 (@InaNobumaru) January 2, 2024
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.