SWISS-TOWER 24/07/2023

Janhvi Kapoor | ബികിനിയില്‍ സുന്ദരിയായി ജാന്‍വി കപൂര്‍; ബീചില്‍ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങള്‍ വൈറല്‍

 


ADVERTISEMENT


മാലി: (www.kvartha.com) യുവ ബോളിവുഡ് നടി ജാന്‍വി കപൂറിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സൈബര്‍ ലോകത്ത് വൈറലായിരിക്കുകയാണ്. ബീചില്‍ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 

എപ്പോഴത്തെയും താരത്തിന്റെ പ്രിയ ഡെസ്റ്റിനേഷനായ മാലിദ്വീപില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെ പകര്‍ത്തിയതാണ് ഈ ചിത്രങ്ങള്‍. ബികിനി ധരിച്ച ഹോട് ലുകിലുള്ള നിരവധി ചിത്രങ്ങള്‍ ജാന്‍വി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 
Aster mims 04/11/2022

മാലിദ്വീപിലെ മനോഹാരിതയും സായാഹ്നവുമൊക്കെ ആസ്വദിക്കുന്ന ജാന്‍വിയെ ആണ് ചിത്രങ്ങളില്‍ കാണുന്നത്. ലൈം ഗ്രീന്‍ ബികിനിയിലും ബ്ലൂ ബികിനിയിലും വൈറ്റ് നിറത്തിലുള്ള ഔട്ഫിറ്റിലുമൊക്കെയുള്ള ചിത്രങ്ങളാണ് ജാന്‍വി പങ്കുവച്ചത്. 

Janhvi Kapoor | ബികിനിയില്‍ സുന്ദരിയായി ജാന്‍വി കപൂര്‍; ബീചില്‍ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങള്‍ വൈറല്‍


ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെ റിലീസ് ചെയ്ത 'ഗുഡ് ലക് ജെറി' എന്ന ചിത്രമാണ് ജാന്‍വിയുടേതായി ഒടുവില്‍ പ്രേക്ഷകരിലേക്കെത്തിയ സിനിമ. താരത്തിന്റെ ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴ് ചിത്രം കൊലമാവ് കോകിലയുടെ ഹിന്ദി റീമേകാണ് ചിത്രം. മലയാളത്തിലെ സൂപര്‍ഹിറ്റ് ചിത്രമായ 'ഹെലന്റെ' റീമേകായ 'മിലി' ആണ് ജാന്‍വി കപൂറിന്റെ ഇനി പുറത്തിറങ്ങാനുള്ള സിനിമ.



Keywords:  News,World,international,Maldives,Actress,Bollywood,Entertainment,Lifestyle & Fashion,Latest-News,Social-Media,instagram, Janhvi Kapoor's Maldives Diaries Keep Getting Better And Better
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia