Narges Mohammadi | ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം തടവറയില്‍ കഴിയുന്ന ഇറാനിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തക നര്‍ഗേസ് മുഹമ്മദിക്ക്; സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടിയത് നേട്ടമായി

 


ADVERTISEMENT

ഓസ്‌ലോ: (KVARTHA) 2023ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇറാനിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തക നര്‍ഗേസ് മുഹമ്മദിക്ക് ലഭിച്ചു. നോര്‍വീജിയന്‍ നൊബേല്‍ കമിറ്റി അധ്യക്ഷന്‍ ബെറിറ്റ് റെയ്സ്-ആന്‍ഡേഴ്സണാണ് വെള്ളിയാഴ്ച ഓസ്ലോയില്‍ സമ്മാനം പ്രഖ്യാപിച്ചത്.

സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നടത്തിയ പോരാട്ടത്തിനാണ് പുരസ്‌കാരം. ഇറാന്‍ ഭരണകൂടത്തിന്റെ മനുഷ്യാവകാശ വിരുദ്ധ നടപടികള്‍ക്കെതിരായ പോരാട്ടങ്ങളുടെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന നര്‍ഗേസ് മുഹമ്മദി, ജയിലില്‍ വെച്ചാണ് പുരസ്‌കാര വാര്‍ത്ത അറിഞ്ഞത്.

'ഇറാനിലെ സ്ത്രീപീഡനത്തിന് എതിരെയും, എല്ലാവരുടെയും സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും നര്‍ഗേസ് നടത്തിയ പോരാട്ടത്തിനാണ് ഈ പുരസ്‌കാര'മെന്ന്, നൊബേല്‍ പുരസ്‌കാര കമിറ്റി ഓസ്ലോയില്‍ അറിയിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിനും ശരീരം പൂര്‍ണമായും മറച്ച് സ്ത്രീകള്‍ പൊതുവിടങ്ങളില്‍നിന്ന് മാറിനില്‍ക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്ന നിയമങ്ങള്‍ക്കും എതിരെയാണ് നര്‍ഗേസിന്റെ പോരാട്ടമെന്നും കമിറ്റി ചൂണ്ടികാട്ടി.

Narges Mohammadi | ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം തടവറയില്‍ കഴിയുന്ന ഇറാനിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തക നര്‍ഗേസ് മുഹമ്മദിക്ക്; സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടിയത് നേട്ടമായി
 


മനുഷ്യാവകാശങ്ങള്‍ക്കായി ഇറാന്‍ ഭരണകൂടത്തിനെതിരെ നടത്തിയ പോരാട്ടങ്ങളുടെ ഭാഗമായി 13 തവണ അറസ്റ്റിലായ വ്യക്തിയാണ് നര്‍ഗേസ് മുഹമ്മദി. വിവിധ കുറ്റങ്ങള്‍ ചുമത്തി കൃത്യമായ വിചാരണ പോലും കൂടാതെ 31 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് നര്‍ഗേസ് മുഹമ്മദിക്ക് വിധിച്ചിരിക്കുന്നത്.

Keywords: News, World, World-News, Oslo News, Oklahoma News, US News, Jailed, Iranian Activist, Narges Mohammadi, Win, 2023 Nobel Prize, Peace, Norwegian Nobel Committee, Berit Reiss-Andersen, Jailed Iranian activist Narges Mohammadi wins 2023 Nobel Peace Prize.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia