Trends | എന്തുകൊണ്ടാണ് 'ജേഡൻ ന്യൂമൻ' ട്വിറ്ററിൽ ട്രെൻഡുചെയ്യുന്നത്? വൈറലായ 20 കാരിയെ അറിയാം
എന്തുകൊണ്ടാണ് 'ജേഡൻ ന്യൂമൻ' ട്വിറ്ററിൽ ട്രെൻഡുചെയ്യുന്നത്?
വാഷിംഗ്ടൺ:(KVARTHA) ബാസ്‌ക്കറ്റ്‌ബോൾ താരം ജൂലിയൻ ന്യൂമൻ്റെ സഹോദരിയായ ജേഡൻ ന്യൂമൻ, സോഷ്യൽ മീഡിയയിൽ തെറ്റായ കാരണങ്ങളാൽ ട്രെൻഡുചെയ്യുകയാണ്. പ്രത്യേകിച്ച് ട്വിറ്ററിൽ, നിരവധി അക്കൗണ്ടുകൾ ജേഡൻ്റെ സ്വകാര്യ വീഡിയോകൾ ആണെന്ന് അവകാശപ്പെട്ട് അശ്ലീല വിഡിയോകൾ പങ്കുവെക്കുന്നുണ്ട്. ഈ സംഭവം സോഷ്യൽ മീഡിയയിൽ വലിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കുകയാണ്.
വീഡിയോകൾ പ്ലാറ്റ്‌ഫോമിൽ വൈറലായിട്ടുണ്ട്. തന്റെ ബാസ്‌ക്കറ്റ്ബോൾ കഴിവുകൾ ചെറുപ്പം മുതൽ തന്നെ പ്രകടിപ്പിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ താരമായി മാറിയ ജേഡൻ, ഒൺലിഫാൻസിൽ (Onlyfans) അംഗമാകുമെന്ന തന്റെ തീരുമാനം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ വീഡിയോകൾ പുറത്തുവന്നിരിക്കുന്നത്. ഈ പുതിയ പ്ലാറ്റ്‌ഫോമിലൂടെ തന്റെ ആരാധകർക്ക് മുമ്പത്തേതിലും അടുത്ത അനുഭവം നൽകാൻ ജേഡന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആരാണ് ജേഡൻ ന്യൂമാൻ?
2004 ജൂൺ 13ന് ജനിച്ച ജേഡൻ ന്യൂമാൻ അമേരിക്കൻ ബാസ്‌ക്കറ്റ്‌ബോൾ താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമാണ്. ബാസ്‌ക്കറ്റ്‌ബോൾ കുടുംബത്തിൽ നിന്നുള്ള ജേഡൻ, അഞ്ചാം വയസിൽ തന്നെ അവളുടെ കഴിവുകൾ പ്രകടിപ്പിക്കുന്ന ഒരു വീഡിയോ വൈറലായതോടെ ശ്രദ്ധേയയായി.
ഈ വീഡിയോ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചതോടെ, അവളുടെ ഭാവിയിൽ എന്ത് സംഭവിക്കുമെന്നറിയാൻ ആളുകൾ ഉറ്റുനോക്കി. 20 വയസുകാരിയായ, 5 അടി 3 ഇഞ്ച് ഉയരമുള്ള ജേഡൻ ഇപ്പോൾ, ബാസ്‌ക്കറ്റ്‌ബോളിലും സോഷ്യൽ മീഡിയയിലും തന്റെ കഴിവുകൾ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു.
ജേഡൻറെ കുടുംബം ബാസ്കറ്റ്ബോൾ കോർട്ടിൽ തലമുറകളായി തിളങ്ങുന്നതായി പറയാം. പിതാവ് ജാമി ന്യൂമൻ, ഒർലാൻഡോയിലെ കൊളോണിയൽ ഹൈസ്‌കൂളിൻ്റെ പോയിൻ്റ് ഗാർഡായിരുന്നു. ഇപ്പോൾ അദ്ദേഹം ഡൗണി ക്രിസ്ത്യൻ സ്‌കൂളിൽ ഹെഡ് ബാസ്‌ക്കറ്റ്‌ബോൾ പരിശീലകനായും പ്രവർത്തിക്കുന്നു. അമ്മ വിവിയൻ ഗോൺസാലസ് ഒർലാൻഡോയിലെ യൂണിവേഴ്സിറ്റി ഹൈസ്‌കൂളിന് വേണ്ടി പോയിൻ്റ് ഗാർഡ് കളിച്ചു.
സഹോദരൻ ജൂലിയൻ ഒർലാൻഡോയിലെ ഡൗണി ക്രിസ്ത്യൻ സ്‌കൂളിനും പ്രോഡിജി പ്രെപ്പിനും വേണ്ടി കോർട്ടിൽ കളിച്ചു. അതായത്, ബാസ്കറ്റ്ബോൾ അവരുടെ കുടുംബത്തിന്റെ രക്തത്തിൽ ഊറിച്ചേർന്ന ഒരു കലയാണ്. കായികരംഗത്തെ തന്റെ കഴിവുകൾക്കപ്പുറം, ടെലിവിഷൻ രംഗത്തും തന്റെ കാലടിപ്പാടുകൾ പതിപ്പിച്ചിട്ടുണ്ട്. ക്വീൻ ലത്തീഫ ഷോയും ഹലോ ന്യൂമാൻസും പോലുള്ള പ്രശസ്ത പരിപാടികളിൽ അവളുടെ സാന്നിധ്യം പ്രേക്ഷകരെ ആകർഷിച്ചു.
സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് ആളുകൾ ഫോളോവേഴ്‌സായി ഉള്ള ജേഡൻ, ഇത്രയും പ്രശസ്തി നേടിയെങ്കിലും, തന്റെ വ്യക്തിജീവിതത്തെ, പ്രത്യേകിച്ച് തന്റെ പ്രണയജീവിതത്തെ അവൾ അത്ര പുറം ലോകത്തോട് പങ്കുവയ്ക്കാറില്ല. അതിനിടെയാണ് ചില വീഡിയോകൾ പ്രചരിക്കുന്നതും സോഷ്യൽ മീഡിയയിൽ ട്രെൻഡ് ചെയ്യുന്നതും. എന്നാൽ വീഡിയോയുടെ ആധികാരികത സംബന്ധിച്ച് ഒരുവിവരവും പുറത്തുവന്നിട്ടില്ല.
#JadenNewman #ViralVideo #Controversy #LeakedVideos #SocialMedia #Basketball #OnlyFans #CelebrityNews