കടുത്ത സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ രാജിവച്ചു; തീരുമാനം അറിയിച്ചത് ടെലിവിഷനിലൂടെ
Feb 15, 2018, 11:28 IST
ADVERTISEMENT
പ്രിട്ടോറിയ: (www.kvartha.com 15.02.2018) കടുത്ത സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നു ജേക്കബ് സുമ രാജിവച്ചു. അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് സുമയെ മാറ്റാന്‍ ഭരണകക്ഷിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് (എഎന്‍സി) തീരുമാനം എടുത്തതിനു പിന്നാലെയാണു രാജി. അധികാരത്തിലെത്തി ഒമ്പത് വര്‍ഷത്തിന് ശേഷമാണ് ജേക്കബ് സുമയുടെ രാജി.
ടെലിവിഷനിലൂടെ രാജിക്കാര്യം അറിയിച്ച സുമ, പക്ഷേ, എഎന്‍സിയുടെ തീരുമാനത്തോടു വിയോജിക്കുന്നതായും വ്യക്തമാക്കി. താന്‍ എന്നും പാര്‍ട്ടിയുടെ അച്ചടക്കമുള്ള പ്രവര്‍ത്തകനായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥാനമൊഴിയുകയോ പാര്‍ലമെന്റില്‍ വിശ്വാസവോട്ടു തേടുകയോ വേണമെന്നാണ് എഎന്‍സി സുമയോട് ആവശ്യപ്പെട്ടത്.
എഎന്‍സിയുടെ 107 അംഗ ദേശീയ എക്സിക്യൂട്ടീവ് 13 മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കുശേഷമാണു ജേക്കബ് സുമയെ മാറ്റുന്നതു സംബന്ധിച്ചു തീരുമാനമെടുത്തത്. അഴിമതിയാരോപണവും തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും രാജ്യത്തെ പിന്നോട്ടടിക്കുമ്പോള്‍ അടുത്ത വര്‍ഷം വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ മുന്നോടിയാണു പാര്‍ട്ടിയുടെ ഈ മുഖം മിനുക്കലെന്നാണു സൂചന.
എഎന്‍സി അധ്യക്ഷനും അഭിഭാഷകനും ഡപ്യൂട്ടി പ്രസിഡന്റുമായ സിറില്‍ റമഫോസ പുതിയ പ്രസിഡന്റാകുമെന്നാണു സൂചന. 2009ലാണ് ജേക്കബ് സുമ ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായി അധികാരത്തിലേറുന്നത്.
സുമയുടെ ഭരണകാലത്ത് അഴിമതിയും സ്വജനപക്ഷപാതവും കൊടികുത്തിവാണിരുന്നു. ഇത് പാര്‍ട്ടി നേതൃത്വത്തിലെ ഒരു വിഭാഗത്തെ സുമയ്ക്ക് എതിരെ തിരിച്ചിരുന്നു. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ജനകീയ അടിത്തറയ്ക്കും ഇത് വിള്ളല്‍ ഏല്പിച്ചിരുന്നു. അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതിന് ശേഷം നടന്ന ഓരോ തെരഞ്ഞെടുപ്പിലും പാര്‍ട്ടിയ്ക്ക് ഭൂരിപക്ഷം കുറഞ്ഞിരുന്നു. ഇത് സുമയുടെ പുറത്തേക്കുള്ള പോക്കിന് ഇടയാക്കി. ഈ സാഹചര്യത്തില്‍ മുന്നോട്ട് പോയാല്‍, അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ എ.എന്‍.സിക്ക് ഭരണം നിലനിറുത്തുക ബുദ്ധിമുട്ടാവുമെന്ന് നേതൃത്വം മനസിലാക്കിയിരുന്നു.
783 അഴിമതി കേസുകളാണ് സുമയുടെ പേരിലുള്ളത്. ഇവയിലൊന്നും സര്‍ക്കാര്‍ യാതൊരു നടപടിയും എടുത്തിട്ടില്ല. അതിനിടെ അഴിമതിയാരോപണങ്ങളില്‍ അദ്ദേഹത്തെ സഹായിച്ച ഗുപ്ത കുടുംബത്തിന്റെ വസതിയില്‍ പോലീസ് കഴിഞ്ഞദിവസം പരിശോധന നടത്തി. ഇന്ത്യന്‍ കുടിയേറ്റക്കാരായ മൂന്ന് സഹോദരന്മാരുടെ കുടുംബമാണ് ഗുപ്ത.

ദക്ഷിണാഫ്രിക്കയിലെ പ്രബല ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമകള്‍ കൂടിയാണിവര്‍. ജേക്കബ് സുമ ഉള്‍പ്പെട്ട ഗുപ്ത ഗേറ്റ് അഴിമതിയില്‍ ഗുപ്ത സഹോദരങ്ങളായ അജയ്, അതില്‍, രാജേഷ് എന്നിവരില്‍ നിന്ന് ഭീമമായ തുക കൈപ്പറ്റിയിട്ടുണ്ടെന്നാണ് ആരോപണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Jacob Zuma resigns as South Africa’s president, ending standoff with ruling party, South Africa, President, Allegation, Resignation, Television, Politics, Parliament, Corruption, Economic Crisis, World.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.