ലണ്ടന് : ലണ്ടനിലെ അഞ്ചു വയസുകാരന് ജാക്ക് കൂപ്പര്ക്ക് എന്ത് തിന്നാലും വയര് നിറയുന്നില്ല. വീട്ടിലെ ഭക്ഷണ പാത്രങ്ങള് എപ്പോഴും കാലിയാണ്. എത്ര കഴിച്ചാലും ജാക്കിന്റെ അരവയര് എപ്പോഴും കാലിയായിരിക്കും. പ്രാഡര് വില്ലി സിന്ഡ്രം എന്ന അസുഖമാണ് ജാക്കിനെ വയര് നിറയാത്തവനാക്കുന്നത്. മാതാവ് ആലിസണ് വീട്ടില് ബിസ്ക്കറ്റോ, കേക്കോ, ചോക്ലേറ്റോ, മിഠായിയോ വീട്ടില് സൂക്ഷിക്കാറില്ല.
ജാക്ക് സുമോ ഗുസ്തിക്കാരെപ്പോലെ വണ്ണം വെക്കാതിരിക്കാനാണ് ഈ വീട്ടമ്മയുടെ ശ്രദ്ധ. മകന്റെ ഭക്ഷണ കാര്യത്തില് ഇപ്പോള് കാര്യമായ ശ്രദ്ധ പതിപ്പിച്ചിരിക്കയാണ് ഈ മാതാവ്. സ്റ്റാഫോഡ്ഷെയറിലെ ബര്ട്ടനിലുള്ള ജാക്കിന് ഇതുവരെ വയറുനിറഞ്ഞതായി അനുഭവപ്പെട്ടിട്ടില്ല. കേരളിത്തിലെ ഒരു പരസ്യത്തില് പറയുംപോലെ 'വിശക്കുന്നല്ലോ....വിശക്കുന്നല്ലോ...ഭക്ഷണം തായോ...ഭക്ഷണം തായോ...' എന്നാണ് എപ്പോഴും പറയുന്നത്.
അമിതമായി ഭക്ഷണം കഴിക്കുന്ന ഈ രോഗാവസ്ഥ ആരംഭിക്കുന്നത് മൂന്ന് വയസിനും അഞ്ച് വയസിനും ഇടയിലാണ്. ഭക്ഷണം ചോദിക്കുമ്പോഴെല്ലാം വിഷയം മാറ്റാന് മാതാവ് എപ്പോഴും ശ്രമിക്കും. ജനിച്ച് ആഴ്ചകള് കഴിഞ്ഞപ്പോള് തന്നെ മാതാപിതാക്കള്ക്ക് ജാക്കിന്റെ ആര്ത്ഥി മനസ്സിലായി. വലുതാകുംതോറും ജാക്ക് പൊണ്ണത്തടിയനാകുമെന്നാണ് ഡോക്ടര്മാര് പറയുന്നത്. ഇത് തടയാന് ഇപ്പോള് തന്നെ തങ്ങള് മകനെ ശ്രദ്ധിക്കുന്നുണ്ടെന്നാണ് മാതാപിതാക്കള് പറയുന്നത്. അമിതവണ്ണം പ്രത്യുല്പാദന ശേഷിയെപ്പോലും ബാധിക്കുമെന്ന് ഡോക്ടര്മാര് പറയുന്നു.
Keywords: Child, House, Mother, Doctor, Landon, Well, Snack, London, World
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.