കടല്‍ കൊല: വിധി എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന് ഇറ്റലി
Dec 14, 2012, 12:20 IST
വെടിവയ്പ് നടന്നത് രാജ്യാന്തര സമുദ്രാതിര്‍ത്തിയിലാണെന്നും അതിനാല്‍ കേസില്‍ തുടര്‍ വിചാരണ നടത്തുന്നത് ഇറ്റലിയില്‍ ആയിരിക്കണമെന്നും ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രാലയം ഇന്ത്യന്‍ പ്രതിനിധിയെ അറിയിച്ചു.
കടല്‍ക്കൊള്ളക്കാരാണെന്ന് കരുതിയാണ് നാവികര്‍ മീന്‍പിടുത്ത ബോട്ടിനുനേരെ വെടിവച്ചതെന്നും വിദേശകാര്യ മന്ത്രാലയം ഇന്ത്യന്‍ സ്ഥാനപതിയെ അറിയിച്ചിട്ടുണ്ട്. വെടിവെപ്പിനെ തുടര്‍ന്ന് ബോട്ടിലുണ്ടായിരുന്ന മീന്‍ പിടുത്തക്കാര്‍ മരണമടയുകയായിരുന്നു. ഇതിന്റെ പേരില്‍ വിദേശ നാവികര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ തന്നെ കൊടുക്കണമെന്ന നിലപാടിലായിരുന്നു മരണമടഞ്ഞവരുടെ ബന്ധുക്കളും സര്‍ക്കാരും.
നാവികരെ വിട്ടുനല്‍കണമെന്ന ഇറ്റലിയുടെ ഹര്‍ജിയും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. നാവികര്‍ക്ക് കോടതി ജാമ്യം അനുവദിച്ചെങ്കിലും ഇന്ത്യ വിട്ടുപോകാനുള്ള അനുവാദമില്ല.
വെടിവയ്പ് നടന്നത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളിലായതിനാല്‍ വിചാരണ ഇന്ത്യയില്‍ തന്നെ നടക്കണമെന്ന നിലപാടിലാണ് സര്‍ക്കാര്‍.
English Summery: ROME - Italy has summoned India's ambassador to insist that India's Supreme Court issue a decision soon concerning two Italian marines detained since February for the deaths of two Indian fishermen mistaken for pirates.
Keywords: Ruling, Italy, Hearings, Complete, External, Ambassador, Sea, Murder, Case, Supreme Court of India, Christmas, Indian, World, Malayalam News, Kerala Vartha.
Keywords: Ruling, Italy, Hearings, Complete, External, Ambassador, Sea, Murder, Case, Supreme Court of India, Christmas, Indian, World, Malayalam News, Kerala Vartha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.