ചെസ് കളിക്കിടെ വഴക്ക്: യുവാവ് ഭൂവുടമയെ കൊന്ന് ഹൃദയമെന്ന് കരുതി ശ്വാസകോശം ഭക്ഷിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഡബ്ലിന്‍: (www.kvartha.com31.07.2015) ചെസ് കളിക്കിടെയുണ്ടായ വഴക്കിനിടെ ഭൂവുടമയെ കൊന്ന് ഹൃദയമെന്ന് കരുതി യുവാവ് ശ്വാസകോശം ഭക്ഷിച്ചു. ഐര്‍ലന്‍ഡിലാണ് സംഭവം നടന്നത്. സവേറിയോ ബെലാന്റെയെന്ന മാനസിക വിഭ്രാന്തിയുള്ള യുവാവാണ് ചെസ് കളിക്കിടെയുണ്ടായ തര്‍ക്കത്തിനിടെ ടോം ഒ ഗോര്‍മാനെന്ന ഭൂവുടമയെ കൊന്ന് ഹൃദയമാണെന്ന് കരുതി ശ്വാസകോശം ഭക്ഷിച്ചത്.

തങ്ങള്‍ രണ്ടുപേരും ചെസ് കളിക്കുന്നതിനിടെ തര്‍ക്കം ഉണ്ടായെന്നും  ഭൂവുടമയായ ടോമിനെ കൊലപ്പെടുത്തി ഹൃദയം ഭക്ഷിച്ചുവെന്നും സവേറിയോ പോലീസിനോട് പറഞ്ഞു. 2014 ജനുവരിയിലാണ് കൊലപാതകം നടന്നത് .ഡബ്ലിന്‍ ക്രിമിനല്‍ കോടതിയില്‍ നടന്ന വിചാരണയ്ക്കിടെയാണ് സംഭവം വാര്‍ത്തയായത്.

വിചാരണയ്ക്കിടെ  പോലീസ് ടോമിന്റെ ശ്വാസകോശം നഷ്ടമായിരുന്നുവെന്നും കഴുത്തിലും തലയിലും മുറിവുകളേറ്റിരുന്നുവെന്നും റിപ്പോര്‍ട്ട് ചെയ്തു. സ്വയം ദൈവമാണെന്ന് തോന്നുന്ന മാനസിക വിഭ്രാന്തിക്കടിമയായിരുന്നു സവേറിയോ. കൊലപാതകത്തിന് രണ്ട് ദിവസം മുമ്പാണ് ഇയാള്‍ ഇതിനുള്ള മരുന്നുകള്‍ നിര്‍ത്തിയതെന്നും പോലീസ് കോടതിയില്‍ പറഞ്ഞു.
ചെസ് കളിക്കിടെ വഴക്ക്:  യുവാവ് ഭൂവുടമയെ കൊന്ന് ഹൃദയമെന്ന് കരുതി ശ്വാസകോശം ഭക്ഷിച്ചു


Also Read:
വായ്പാ വിവാദം: എസ്.എന്‍.ഡി.പി. യൂണിയന്‍ ഭാരവാഹികള്‍ക്കെതിരെയുള്ള പോലിസ് നടപടി ഹൈക്കോടതി തടഞ്ഞു

Keywords:  Italian man has admitted killing his landlord and eating body parts, jury hears, Report, Police, Media, Court, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script