Israel | ഹമാസ് ആക്രമണത്തിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ ട്രെന്‍ഡായി 'ഇന്ത്യ വിത്ത് ഇസ്രാഈല്‍'; നന്ദി പറഞ്ഞ് ഇസ്രാഈല്‍

 


ടെല്‍ അവീവ്: (KVARTHA) ഹമാസിന്റെ ആക്രമണത്തിന് ശേഷം ഇന്ത്യ നല്‍കിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് ഇസ്രാഈല്‍. ഹമാസിന്റെ വന്‍ ആക്രമണങ്ങളെത്തുടര്‍ന്ന് ശനിയാഴ്ച മുഴുവന്‍ 'എക്‌സ്' സാമൂഹ്യ മാധ്യമ പ്ലാറ്റ് ഫോമില്‍ 'ഇന്ത്യ ഇസ്രാഈലിനൊപ്പമാണ്' (#IndiaIsWithIsrael) എന്ന ഹാഷ്ടാഗ് ട്രെന്‍ഡുചെയ്തിരുന്നു. ഇതിന് പിന്നാലെ ഇസ്രാഈല്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ ഡിപ്ലോമസി ടീം ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍, 'നന്ദി ഇന്ത്യ' എന്ന് കുറിച്ചു.
           
Israel | ഹമാസ് ആക്രമണത്തിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ ട്രെന്‍ഡായി 'ഇന്ത്യ വിത്ത് ഇസ്രാഈല്‍'; നന്ദി പറഞ്ഞ് ഇസ്രാഈല്‍

എക്സില്‍ ട്രെന്‍ഡുചെയ്യുന്ന 'ഇന്ത്യ ഇസ്രയേലിനൊപ്പം' എന്ന ഹാഷ്ടാഗ് കാണിക്കുന്ന ഒരു ചിത്രവും ഇസ്രാഈല്‍ വിദേശകാര്യ മന്ത്രാലയം പോസ്റ്റ് ചെയ്തു. നേരത്തെ ഇസ്രാഈലിനെതിരായ ഹമാസ് ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. ഇസ്രാഈലിലുണ്ടായ ആക്രമണം ഞെട്ടിക്കുന്നതാണെന്നും പ്രതിസന്ധി നിറഞ്ഞ ഈ മണിക്കൂറുകളില്‍ ഇന്ത്യ ഇസ്രാഈലിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും എക്സിലൂടെ മോദി വ്യക്തമാക്കി.

നരേന്ദ്ര മോദിയുടെ പോസ്റ്റ്, ഇസ്രാഈലിലെ ഇന്ത്യന്‍ എംബസി ഹീബ്രു ഭാഷയില്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിരുന്നു. പിന്നാലെ, ഇന്ത്യയിലെ ഇസ്രാഈല്‍ അംബാസഡര്‍ നാഒര്‍ ഗിലോര്‍ മോദിക്ക് നന്ദി അറിയിക്കുകയും ചെയ്തു.

ഇസ്രാഈല്‍ മാധ്യമങ്ങളുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹമാസ് ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 600 ആയി ഉയര്‍ന്നു, 2,000 ത്തിലധികം പേര്‍ക്ക് പരിക്കേറ്റു. ഗാസയില്‍ ഇസ്രാഈല്‍ ആക്രമണത്തില്‍ ഇതുവരെ 313 പേര്‍ കൊല്ലപ്പെടുകയും രണ്ടായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസയിലെ പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിനിടെ, ഈജിപ്തിലെ അലക്‌സാണ്ട്രിയയില്‍, ഈജിപ്ഷ്യന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ രണ്ട് ഇസ്രാഈലി വിനോദസഞ്ചാരികളെയും അവരുടെ ഈജിപ്ഷ്യന്‍ ഗൈഡിനെയും കൊലപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.

Keywords: Israel, #IndiaIsWithIsrael, Trends, Social Media, Hamas, Palestine, World News, Narendra Modi, Israel-Hamas War, Israel's 'Thank You India' Post As 'India With Israel' Trends On Social Media.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia