റമദാൻ 27ാം രാവിൽ മസ്‌ജിദുൽ അഖ്‌സയിൽ പ്രാർഥിച്ച് കൊണ്ടിരുന്നവർക്ക് നേരെ ഇസ്രായേൽ സേനയുടെ ആക്രമണം; ചെറുത്ത് നിന്ന് ഫലസ്തീൻ ജനത, അപലപിച്ച് ലോകരാഷ്ട്രങ്ങൾ

 


ജറുസലേം:(www.kvartha.com 09.05.2021) മസ്‌ജിദുൽ അഖ്‌സയിൽ പ്രാർഥിച്ച് കൊണ്ടിരുന്നവർക്ക് നേരെ വീണ്ടും ഇസ്രായേൽ സേനയുടെ ആക്രമണം. ശനിയാഴ്ച റമദാനിലെ 27ാം രാവിൽ രാവിൽ ഒത്തുകൂടിയവർക്ക് നേരെ നടന്ന ആക്രമണത്തിൽ 88 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഇസ്രായേൽ പൊലീസ് നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ 200 ലധികം പേർക്ക് പരിക്കേറ്റിരുന്നു. പ്രതിഷേധിച്ചവർക്ക് നേരെ കണ്ണീർ വാതകവും പ്രയോഗിച്ചിരുന്നു. സ്ത്രീകളും കുട്ടികളുമെല്ലാം പ്രാർഥനയില്‍ പങ്കെടുക്കാനെത്തിയിരുന്നു.

റമദാൻ 27ാം രാവിൽ മസ്‌ജിദുൽ അഖ്‌സയിൽ പ്രാർഥിച്ച് കൊണ്ടിരുന്നവർക്ക് നേരെ ഇസ്രായേൽ സേനയുടെ ആക്രമണം; ചെറുത്ത് നിന്ന് ഫലസ്തീൻ ജനത, അപലപിച്ച് ലോകരാഷ്ട്രങ്ങൾ


അതേസമയം അക്രമത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഫലസ്തീന്റെ ഭാഗത്ത് നിന്നുണ്ടായത്. ഫലസ്തീൻ സംഘടനയായ ഹമാസ്, റമദാൻ അവസാനിക്കുന്നതുവരെ മസ്‌ജിദുൽ അഖ്‌സയിൽ തുടരാൻ ഫലസ്തീനികളോട് അഭ്യർഥിച്ചു. 'ഏത് വിലകൊടുത്തും മസ്‌ജിദുൽ അഖ്‌സയെ സംരക്ഷിക്കാൻ ചെറുത്തുനിൽപ്പിന് തയ്യാറാണെന്ന് ഹമാസ് വ്യക്തമാക്കി. മസ്‌ജിദുൽ അഖ്‌സയിൽ നിരവധി ഫലസ്തീനികൾ ഒത്തുചേർന്നു. വാഹനങ്ങൾ തടഞ്ഞപ്പോൾ പലരും നടന്നാണ് സ്ഥലത്തെത്തിയത്.

ആക്രമണത്തെ യൂറോപ്യൻ യൂണിയൻ, റഷ്യ, അമേരിക്ക, ഐക്യരാഷ്ട്രസഭ, അറബ് രാജ്യങ്ങൾ അപലപിച്ചു. ഇസ്രായേൽ അധികൃതരോട് സംയമനം പാലിക്കാൻ നേതാക്കൾ ആവശ്യപ്പെട്ടു. കിഴക്കൻ ജറുസലേം ഉൾപെടെയുള്ള ഫലസ്തീൻ പ്രദേശങ്ങളിൽ കയ്യേറ്റം നടത്തുന്നത് അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമെന്ന് റഷ്യ വിശേഷിപ്പിച്ചു. ഡസൻ കണക്കിന് ഫലസ്തീനികളെ ജറുസലേമിലെ വീടുകളിൽ നിന്ന് പുറത്താക്കാനും അവരുടെ മേൽ പരമാധികാരം അടിച്ചേൽപ്പിക്കാനുമുള്ള ഇസ്രായേലിന്റെ പദ്ധതികളും നടപടികളെയും അപലപിക്കുന്നതായി സൗദി അറേബ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ വർഷം ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കിയ യുഎഇയും ആക്രമണത്തെ ശക്തമായി അപലപിച്ചു. ഫലസ്തീൻ ജനതയ്ക്ക് അവരുടെ മതവിശ്വാസം ആചരിക്കാനുള്ള അവകാശത്തിന് ആവശ്യമായ സംരക്ഷണം നൽകണമെന്ന് വിദേശകാര്യ സഹമന്ത്രി അഭ്യർഥിച്ചു.

Keywords:  Israel, Palestine, Ramadan, Attack, Explosives, Protection, Saudi Arabia, World, News, Russia, International, Violence, Law, Israeli forces attack worshipers at Masjid al-Aqsa on the night of Ramadan 27.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia