Attack | സിറിയയിലെ വിമാനത്താവളങ്ങളിൽ ഇസ്രാഈലിന്റെ മിസൈൽ ആക്രമണം; 2 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

 


ADVERTISEMENT

ദമസ്കസ്: (KVARTHA) സിറിയയിലെ വിമാനത്താവളങ്ങളിൽ ഇസ്രാഈൽ നടത്തിയ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. രാജ്യത്തെ രണ്ട് പ്രധാന വിമാനത്താവളങ്ങളെ ലക്ഷ്യമിട്ടാണ് ഇസ്രാഈൽ മിസൈൽ ആക്രമണം നടത്തിയതെന്ന് സിറിയൻ സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദമസ്കസിലെയും അലപ്പോയിലെയും അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ആക്രമിക്കപ്പെട്ടതായി സിറിയൻ അറബ് വാർത്താ ഏജൻസി അറിയിച്ചു.

Attack | സിറിയയിലെ വിമാനത്താവളങ്ങളിൽ ഇസ്രാഈലിന്റെ മിസൈൽ ആക്രമണം; 2 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ആക്രമണത്തിൽ വിമാനത്താവളങ്ങളിലെ റൺവേകൾക്ക് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് വിമാന സർവീസ് നിർത്തിവച്ചു. സിറിയൻ ഗവൺമെന്റിന്റെ മെറ്റീരിയോളജിക്കൽ ഡയറക്ടറേറ്റ് ജനറലിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് ഡമാസ്കസ് വിമാനത്താവളത്തിൽ രണ്ട് പേരെങ്കിലും മരിച്ചതായി റിപ്പോർട്ട് ചെയ്തു.

സിറിയയിലെ ദമസ്കസ്, അലെപ്പോ വിമാനത്താവളങ്ങൾ യാത്രക്കാർ മാത്രമല്ല, സൈനിക വിമാനത്താവളമായും ഉപയോഗിക്കുന്നുണ്ട്. സിറിയയിലും ലെബനനിലും ശക്തിയുള്ള സാധുധ വിഭാഗമായ ഹിസ്ബുല്ല സംഘത്തിന് ഈ വിമാനത്താവളങ്ങൾ കഴി ഇറാൻ ആയുധങ്ങൾ കൈമാറുന്നുവെന്നാണ് ഇസ്രാഈലിന്റെ ആരോപണം. കഴിഞ്ഞ ആഴ്ചയും ഇസ്രാഈൽ ഈ രണ്ട് വിമാനത്താവളങ്ങളെയും ലക്ഷ്യമിട്ടിരുന്നു.

Keywords: Israel, Palastene, Damascus, Aleppo, Airport, Iran, War, Missile, Israeli attacks hit Damascus, Aleppo airports.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia