Criticism | ഗസ്സയിൽ ഇസ്രാഈൽ നടത്തിയ ആക്രമണത്തിൽ ഒരു വനിതാ ബന്ദി കൊല്ലപ്പെട്ടു; പൂർണ ഉത്തരവാദിത്തം നെതന്യാഹുവിനെന്ന് ഹമാസ്

​​​​​​​

 
Israeli Attack in Gaza: Woman Hostage Killed, Hamas Blames Netanyahu
Israeli Attack in Gaza: Woman Hostage Killed, Hamas Blames Netanyahu

Photo Credit: Facebook / Benjamin Netanyahu

● ന്ദിയുടെ ബന്ധുക്കളുമായി ആശയവിനിമയം നടത്തിയതായി ഇസ്രാഈൽ സൈനിക വക്​താവ്​ 
● സംഭവം അന്വേഷിക്കുകയാണെന്ന് ഇസ്രാഈൽ സൈന്യം

ഗസ്സ: (KVARTHA) വടക്കൻ ഗസ്സയിൽ ഇസ്രാഈൽ നടത്തിയ ആക്രമണത്തിൽ ഒരു വനിതാ ബന്ദി കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. ബന്ദി കൊല്ലപ്പെട്ടതിന്‍റെ പൂർണ ഉത്തരവാദിത്തം ഇസ്രാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനാണെന്നും ഹമാസ് പ്രതികരിച്ചു. സംഭവം അന്വേഷിക്കുകയാണെന്ന് ഇസ്രാഈൽ സൈന്യവും പ്രസ്താവനയിൽ പറഞ്ഞു. ഇക്കാര്യം സ്ഥിരീകരിക്കാനോ നിരാകരിക്കാനോ ഇപ്പോൾ കഴിയില്ലെന്നും സൈന്യം കൂട്ടിച്ചേർത്തു. 

വനിതാ ബന്ദിയുടെ ബന്ധുക്കളുമായി ആശയവിനിമയം നടത്തിയതായി ഇസ്രാഈൽ സൈനിക വക്​താവ്​ വ്യക്തമാക്കി. കഴിഞ്ഞ വർഷം ഒക്‌ടോബർ ഏഴിന് തെക്കൻ ഇസ്രാഈലിൽ നടന്ന ആക്രമണത്തിനിടെ ഹമാസ് 250 പേരെ ബന്ദികളാക്കിയതായി ഇസ്രാഈൽ അധികൃതർ അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ ഒരാഴ്ചത്തെ വെടിനിർത്തലിൽ 240 ഫലസ്തീൻ തടവുകാർക്ക് പകരമായി 80 ഇസ്രാഈലികൾ ഉൾപ്പെടെ 105 ബന്ദികളെ ഹമാസ് വിട്ടയച്ചിരുന്നു.

എന്നാൽ ബാക്കിയുള്ള 93 പേരെങ്കിലും ഇപ്പോഴും ഗസ്സയിലുണ്ടെന്നാണ് നിഗമനം. ഇസ്രാഈലിൻ്റെ വ്യോമാക്രമണത്തിലും, രക്ഷാപ്രവർത്തനത്തിനിടെയും നിരവധി ബന്ദികൾ കൊല്ലപ്പെട്ടതായി ഹമാസ് പറയുന്നു. ജൂണിൽ, ഗസ്സയിലെ നുസറത്ത് അഭയാർത്ഥി ക്യാമ്പിൽ നടത്തിയ ഓപ്പറേഷനിൽ നാല് ബന്ദികളെ രക്ഷിക്കാൻ ഇസ്രാഈൽ സൈന്യം കുറഞ്ഞത് 274 ഫലസ്തീനികളെ കൊല്ലുകയും 700 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 

അതിനിടെ ബന്ദികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച വൈകുന്നേരം ആയിരക്കണക്കിന് ആളുകൾ ഇസ്രാഈലിൽ വീണ്ടും പ്രകടനം നടത്തി. അതിനിടെ ഞായറാഴ്ചയും ഇസ്രാഈൽ ഗസ്സയിൽ ശക്തമായ ആക്രമണം നടത്തി. ഗസ്സ സിറ്റിയിൽ ഫലസ്തീനികളെ നിർബന്ധിതമായി ഒഴിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തു. 48 മണിക്കൂറിനിടെ ഗസ്സയിൽ ഇസ്രാഈൽ നടത്തിയ ആക്രമണത്തിൽ നൂറിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. 

കഴിഞ്ഞ വർഷം ഹമാസിൻ്റെ ആക്രമണത്തിൽ 1,139 ഇസ്രാഈലികൾ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഗസ്സയിൽ തുടങ്ങിയ ഇസ്രാഈൽ ആക്രമണത്തിൽ ഇതുവരെ 44,000 ഫലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia