Migrated Youth | കൊച്ചിയില്‍ നിന്ന് കുടിയേറിയ കുടുംബത്തിലെ യുവാവ് ഇസ്രാഈലില്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു; മരണം നിര്‍ബന്ധിത പട്ടാള സേവനത്തിനിടെ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (KVARTHA) കൊച്ചിയില്‍ നിന്ന് ഇസ്രാഈലിലേക്ക് കുടിയേറിയ കുടുംബത്തിലെ യുവാവ് മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പറവൂര്‍ ചേന്നമംഗലം സ്വദേശി യോസി മോറന്റെ മകളുടെ മകന്‍ അമിത് മോസ്താണ് കൊല്ലപ്പെട്ടത്. അമിത് മോസ്താന്റെ കുടുംബം ഏഴ് പതിറ്റാണ്ട് മുന്‍പാണ് കൊച്ചിയില്‍ നിന്ന് ഇസ്രാഈലിലേക്ക് കുടിയേറിയത്. സംസ്‌കാരം നടത്തി.

നിര്‍ബന്ധിത പട്ടാള സേവനത്തിന്റെ ഭാഗമായി സേനയില്‍ സേവനം അനുഷ്ഠിക്കുകയായിരുന്നു അമിത്. 1950ല്‍ 8 വയസ് ഉള്ളപ്പോഴാണ് യോസി മോറന്‍ ഇസ്രാഈലിലേക്ക് പോയത്. അവിടെ കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. മുത്തച്ഛന്റെ ഒപ്പം അമിത് കൊച്ചിയില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഇസ്രാഈലിലെ കൊച്ചിന്‍ ജൂത സമൂഹത്തിന്റെ സെക്രടറി കൂടിയാണ് യോസി മോറന്‍.

Migrated Youth | കൊച്ചിയില്‍ നിന്ന് കുടിയേറിയ കുടുംബത്തിലെ യുവാവ് ഇസ്രാഈലില്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു; മരണം നിര്‍ബന്ധിത പട്ടാള സേവനത്തിനിടെ



Keywords: News, World, World-News, Israel News, Tel Aviv News, Attack, Palestine, Young Man, Family, Migrated, Kochi, Killed, Israel: Young man from family who migrated from Kochi killed.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia