Military Strike | ഇറാനിൽ ആക്രമണം നടക്കുമ്പോൾ നിർദേശങ്ങളുമായി നെതന്യാഹു ഓപ്പറേഷൻ സെൻ്ററിൽ;  വിമാനങ്ങൾ സുരക്ഷിതമായി തിരിച്ചെത്തിയെന്ന് സൈന്യം; എവിടെയോക്കെയാണ് തിരിച്ചടി നൽകിയത്?

 
Israeli officials discussing strategies at the operations center during the military attack on Iran.
Israeli officials discussing strategies at the operations center during the military attack on Iran.

Photo Credit: X/ IDF

● ഇറാനിലെ സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തി.
● ടെഹ്‌റാനിൽ സ്‌ഫോടന ശബ്ദങ്ങൾ കേട്ടു.
● ഒക്‌ടോബർ ഒന്നിലെ മിസൈൽ ആക്രമണത്തിന് മറുപടിയെന്ന് റിപ്പോർട്ട്.

ടെഹ്‌റാൻ: (KVARTHA) ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണം പ്രാദേശിക സമയം ശനിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെ അവസാനിച്ചതായി ഇസ്രാഈൽ സൈന്യം (ഐഡിഎഫ്) അറിയിച്ചു. ഇറാനിലെ പല മേഖലകളിലും സൈന്യം കൃത്യമായ ആക്രമണം പൂർത്തിയാക്കിയെന്നും തങ്ങളുടെ വിമാനങ്ങൾ സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങിയെത്തിയെന്നും ഐഡിഎഫ് പ്രസ്താവനയിൽ പറയുന്നു. 

ഇറാൻ്റെ സൈനിക കേന്ദ്രങ്ങളിൽ കൃത്യമായ ആക്രമണം നടത്തുകയാണെന്ന് ശനിയാഴ്ച പുലർച്ചെ 2:30 ന്  ഇസ്രാഈൽ സൈന്യം പറഞ്ഞിരുന്നു. തലസ്ഥാനമായ ടെഹ്‌റാനിൽ നിരവധി സ്‌ഫോടന ശബ്ദം കേട്ടതായി ഇറാൻ സർക്കാർ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ലോകത്തിലെ മറ്റേതൊരു പരമാധികാര രാഷ്ട്രത്തെയും പോലെ ഇസ്രാഈലിനും പ്രതികരിക്കാനുള്ള അവകാശവും കടമയും ഉണ്ടെന്ന് ഐഡിഎഫ് വ്യക്തമാക്കി.

 Israeli officials discussing strategies at the operations center during the military attack on Iran.

2023 ഒക്ടോബർ ഏഴിന് ശേഷം, ഇറാനിലെ ഭരണകൂടവും മേഖലയിലെ സഖ്യകക്ഷികളും തുടർച്ചയായി ഇസ്രാഈലിനെ ആക്രമിച്ചുവെന്ന് ഐഡിഎഫ് വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു. ഒക്‌ടോബർ ഒന്നിന് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് മറുപടിയായാണ് ഇസ്രാഈൽ ഈ ആക്രമണങ്ങൾ നടത്തിയതെന്നാണ് റിപ്പോർട്ട്.

നേരത്തേ ഒക്ടോബർ ഒന്നിന് ഇറാൻ ഇസ്രാഈലിനുനേരെ 200 ഓളം മിസൈലുകൾ തൊടുത്തുവിട്ടിരുന്നു. ഹമാസ് മേധാവി ഇസ്മാഈൽ ഹനിയ്യയെ ടെഹ്റാനിൽ വച്ചും ഹിസ്ബുല്ല തലവൻ ഹസൻ നസ്റുല്ലയെ ലെബനനിൽ വച്ചും വധിച്ചത് അടക്കമുള്ള സംഭവങ്ങൾക്ക് മറുപടിയായാണ് ഇറാൻ മിസൈലുകൾ തൊടുത്തത്. കഴിഞ്ഞദിവസം, ഇറാനിൽ പ്രത്യാക്രമണം നടത്താൻ ഇസ്റാഈൽ തയ്യാറെടുക്കുന്നതുമായി ബന്ധപ്പെട്ട യുഎസ് ഇന്റലിജൻസിൻ്റെ രഹസ്യരേഖകൾ ചോർന്നത് വിവാദമായിരുന്നു.

ഇറാനിൽ എവിടെയാണ് ആക്രമണം ഉണ്ടായത്?

തലസ്ഥാനമായ ടെഹ്‌റാനിൽ വലിയ സ്‌ഫോടന ശബ്ദം കേട്ടതായി ഇറാൻ സ്റ്റേറ്റ് മീഡിയ അറിയിച്ചു. ഇറാൻ്റെ വ്യോമ പ്രതിരോധ സംവിധാനം സജീവമാക്കിയതു കൊണ്ടാകാം വലിയ സ്‌ഫോടനം ഉണ്ടായതെന്ന് ഇറാനിയൻ ഇൻ്റലിജൻസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇറാൻ സ്റ്റേറ്റ് ടിവി റിപ്പോർട് ചെയ്തു. ടെഹ്‌റാനിലെ രണ്ട് വിമാനത്താവളങ്ങളും സാധാരണ പോലെ പ്രവർത്തിക്കുന്നുവെന്ന് ഇറാൻ സർക്കാർ ടിവി അറിയിച്ചു. 

പടിഞ്ഞാറൻ, തെക്ക് പടിഞ്ഞാറൻ ടെഹ്‌റാനിലെ ചില സൈനിക ലക്ഷ്യങ്ങൾ ആക്രമിക്കപ്പെട്ടതായി ഇറാനിയൻ റെവല്യൂഷണറി ഗാർഡുമായി അടുപ്പമുള്ള ഒരു വാർത്താ ഏജൻസി പറഞ്ഞു. എന്നിരുന്നാലും ഏത് തരത്തിലുള്ള ആക്രമണമാണ് നടത്തിയതെന്നും ഏതൊക്കെ സ്ഥലങ്ങളിലാണ് ആക്രമണം നടത്തിയതെന്നും അറിവായിട്ടില്ല.

സിറിയയുടെ മധ്യ, തെക്കൻ മേഖലകളിലെ ചില സൈനിക കേന്ദ്രങ്ങളിലും ഇസ്രാഈൽ സൈന്യം ആക്രമണം നടത്തിയതായി സിറിയയുടെ സർക്കാർ വാർത്താ ഏജൻസി അറിയിച്ചു. ആക്രമണസമയത്ത് സൈനിക ആസ്ഥാനത്തെ ഓപ്പറേഷൻ സെൻ്ററിൽ ഇസ്രാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉണ്ടായിരുന്നതായി കാണിക്കുന്ന ഫോട്ടോ അദ്ദേഹത്തിന്റെ ഓഫീസ് പുറത്തുവിട്ടു.

#Israel #Iran #MilitaryStrike #MiddleEast #Tensions #IDF

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia