Israel | 13 ബന്ദികൾക്ക് പകരമായി 39 ഫലസ്തീൻ തടവുകാരെ ഇസ്രാഈൽ മോചിപ്പിച്ചു
Nov 25, 2023, 10:20 IST
ടെൽ അവീവ്: (KVARTHA) വെടിനിർത്തൽ കരാറിന്റെ ഭാഗമായി 39 ഫലസ്തീൻ തടവുകാരെ വിട്ടയച്ചതായി ഇസ്രാഈൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു. നേരത്തെ 13 ഇസ്രാഈലി ബന്ദികളെ ഹമാസ് മോചിപ്പിച്ചിരുന്നു. ഈ ബന്ദികളെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന റെഡ് ക്രോസിന് കൈമാറുകയും ഈജിപ്തുമായുള്ള ഗസ്സയുടെ അതിർത്തിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
24 സ്ത്രീകളെയും 15 കൗമാരക്കാരെയുമാണ് ഇസ്രാഈൽ വിട്ടയച്ചത്. വെസ്റ്റ് ബാങ്കിൽ നിന്ന് മോചിപ്പിച്ച 33 തടവുകാരെ റെഡ് ക്രോസ് സംഘത്തിന് കൈമാറിയതായും ബാക്കിയുള്ള ആറ് പേരെ ജറുസലേമിലെ ലോക്കപ്പിൽ നിന്ന് മോചിപ്പിച്ചതായും തടവുകാരുടെ അഭിഭാഷക സംഘത്തിന്റെ തലവൻ ഖദുര ഫാരെസ് പറഞ്ഞു.
ഖത്വറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകളെ തുടർന്നാണ് വെടിനിർത്തൽ കരാർ യാഥാർഥ്യമായത്.
ഇതിൽ ഇസ്രാഈലും ഹമാസും തമ്മിലുള്ള സംഘർഷത്തിന് നാല് ദിവസത്തെ ഇടവേള നൽകിയിട്ടുണ്ട്. മോചിതരായ തടവുകാർക്കെതിരെ കല്ലേറ് മുതൽ കൊലപാതകശ്രമം വരെയുള്ള കുറ്റങ്ങളാണ് ഇസ്രാഈൽ ചുമത്തിയിരുന്നത്. അവരിൽ ചിലർ ശിക്ഷിക്കപ്പെട്ടപ്പോൾ മറ്റ് ചിലർ വിചാരണ ഘട്ടത്തിലാണ്. അടുത്ത നാല് ദിവസത്തിനുള്ളിൽ 150 പലസ്തീൻ തടവുകാരെയും 50 ഇസ്രാഈൽ ബന്ദികളെയും മോചിപ്പിക്കാനാണ് ധാരണ.
Keywords: Israel,Hamas,Palestin,Gaza,Attack,Fire,Hostages,Death,Women,Children Israel releases 39 Palestinians while Hamas frees 24 hostages < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.