Siege | ഭക്ഷണമോ വൈദ്യുതിയോ ഇന്ധനമോ നല്‍കാതെ ഗസ്സയില്‍ 'സമ്പൂര്‍ണ ഉപരോധം' പ്രഖ്യാപിച്ച് ഇസ്രാഈല്‍; 3 ലക്ഷം റിസര്‍വ് സൈനികരെ വിളിപ്പിച്ചു; ഒരു മിനിറ്റ് പോലും നിലക്കാതെ ബോംബാക്രമണം നടക്കുന്നതായി ഫലസ്തീനികള്‍
Oct 9, 2023, 17:46 IST
ടെല്‍ അവീവ്: (KVARTHA) ഗസ്സയില്‍ 'സമ്പൂര്‍ണ ഉപരോധം' പ്രഖ്യാപിച്ച് ഇസ്രാഈല്‍. വൈദ്യുതി വിച്ഛേദിക്കുമെന്നും ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും പ്രവേശനം തടയുമെന്നും ഇസ്രാഈല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അറിയിച്ചു. 2007-ല്‍ ഏര്‍പ്പെടുത്തിയ വായു, കര, കടല്‍ ഉപരോധം നേരിടുകയാണ് നിലവില്‍ ഗസ്സ. രണ്ട് ദശലക്ഷത്തിലധികം നിവാസികള്‍ വെള്ളത്തിന്റെയും വൈദ്യുതിയുടെയും ക്ഷാമം നേരിടുന്നുണ്ട്. കൂടാതെ മരുന്നുകളുടെ അഭാവവും ശസ്ത്രക്രിയകള്‍ നടത്താന്‍ കഴിയാതെയും ഡോക്ടര്‍മാരും രോഗികളായും പ്രയാസത്തിലാണ്.
ഗസ്സയില്‍ നിന്ന് അതിര്‍ത്തി കടന്നെത്തിയ ഹമാസ് സംഘത്തെ തുരത്താന്‍ രണ്ട് ദിവസത്തിലധികമായി ഇസ്രാഈല്‍ സൈന്യം തിങ്കളാഴ്ചയും പോരാടിക്കൊണ്ടിരിക്കുന്നതിനാല്‍ ഫലസ്തീന്‍ ഗ്രൂപ്പിനെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് ഈ നീക്കത്തെ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് വിശേഷിപ്പിച്ചത്. ഇസ്രാഈല്‍ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ അക്രമം നേരിട്ടതിന് ശേഷം ഉടന്‍ തന്നെ പ്രത്യാക്രമണം നടത്തുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്.
700 ഇസ്രാഈലികള്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകളെ ബന്ദികളാക്കുകയും ചെയ്തതിന് ശേഷവും ഹമാസ് പോരാളികള്‍ തമ്പടിച്ചിരിക്കുന്ന ഇസ്രാഈലിനുള്ളിലെ പല സ്ഥലങ്ങളിലും പോരാട്ടം ഇപ്പോഴും തുടരുകയാണ്. തങ്ങളുടെ സേനയെ ശക്തിപ്പെടുത്തുന്നതിനായി ഇസ്രാഈല്‍ 300,000 റിസര്‍വ് സൈനികരെ വിളിപ്പിച്ചതായി റിപോര്‍ട്ടുണ്ട്. ഗസ്സയില്‍ ഒരു മിനിറ്റ് പോലും നിര്‍ത്താതെ ഇസ്രാഈല്‍ ബോംബാക്രമണം നടത്തുന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച മുതല്‍ 493 പേര്‍ മരിക്കുകയും 2,750 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Keywords: Israel, Hamas, Palestine, World News, Israel-Palestine War, Israel-Hamas War, Trending News, Israel orders complete siege of Gaza.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.