Conflict | ലെബനനിൽ മൂന്നാം ദിവസവും ഇസ്രാഈൽ വ്യോമാക്രമണം; മരണപ്പെട്ടവരുടെ എണ്ണം 569 ആയി ഉയർന്നു; ഒരിടവും സൂരക്ഷിതമല്ല, എങ്ങോട്ട് പലായനം ചെയ്യണമെന്നറിയാതെ ആളുകൾ
● 2006-ലെ യുദ്ധത്തിന് ശേഷം ഏറ്റവും വലിയ ആൾനാശമാണിത്.
● 1,600-ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.
● 50 കുട്ടികളും 94 സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നു.
● 250 യുദ്ധവിമാനങ്ങളും 2,000 യുദ്ധോപകരണങ്ങളും ഉപയോഗിച്ചു.
● ഗസ്സയിലും ഇസ്രാഈൽ സൈന്യത്തിന്റെ ആക്രമണം തുടരുന്നു.
ബെയ്‌റൂട്ട്: (KVARTHA) ബുധനാഴ്ച മൂന്നാം ദിവസവും തെക്കൻ ലെബനനിൽ ഇസ്രാഈൽ സൈന്യം വ്യോമാക്രമണം നടത്തിയതായി ലെബനൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച മുതലുള്ള ഇസ്രാഈൽ ആക്രമണത്തിൽ 569 പേർ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ചവരിൽ 50 കുട്ടികളും 94 സ്ത്രീകളും ഉൾപ്പെടുന്നു.
1,600-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2006ലെ യുദ്ധത്തിന് ശേഷം ഇസ്രാഈൽ-ഹിസ്ബുല്ല സംഘർഷത്തിൽ ഉണ്ടായ ഏറ്റവും വലിയ ആൾനാശമാണിത്. 250 യുദ്ധവിമാനങ്ങളും 2,000 യുദ്ധോപകരണങ്ങളും ഉപയോഗിച്ച് ലെബനനിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രാഈൽ സൈന്യം അറിയിച്ചു.
ഇസ്റാഈൽ ആക്രമണം രൂക്ഷമായ രാജ്യത്തിന്റെ തെക്കൻ പ്രദേശത്ത് നിന്ന് ഏകദേശം അരലക്ഷം ആളുകൾ തങ്ങളുടെ വീടുകൾ വിട്ട് പലായനം ചെയ്തതയാണ് കണക്കുകൾ പറയുന്നത്. തീവ്രമായ ബോംബാക്രമണത്തിൽ മരണ സംഖ്യ കൂടിയതോടെ സുരക്ഷിതത്വം എവിടെ കണ്ടെത്തണമെന്നറിയാതെ പതിനായിരക്കണക്കിന് ആളുകൾ തെക്കൻ ലെബനനിൽ നിന്ന് പലായനം ചെയ്യുന്നുവെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
അതിനിടെ, ഫലസ്തീനിലെ ഗസ്സയിലുടനീളം ഇസ്രാഈൽ സൈനിക ആക്രമണം തുടരുകയാണ്. റഫയുടെ വടക്കുകിഴക്ക് ഹേ അൽ-നാസറിൽ ഉൾപ്പെടെ ആക്രണമുണ്ടായി. ഒരു വീടിനുനേരെ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടു മാതാവും അവരുടെ അഞ്ച് കുട്ടികളും കൊല്ലപ്പെട്ടു.
#Israel #Lebanon #Airstrikes #Conflict #HumanitarianCrisis #Gaza