Malayali Injured | ഇസ്രാഈലില്‍ മിസൈല്‍ ആക്രമണത്തില്‍ കണ്ണൂര്‍ സ്വദേശിയായ യുവതിക്ക് പരുക്ക്; അപ്രതീക്ഷിത ദുരന്തം ഭര്‍ത്താവിനെ വീഡിയോ കോള്‍ ചെയ്യുന്നതിനിടെ
Oct 9, 2023, 09:27 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ടെല്‍ അവീവ്: (KVARTHA) സംഘര്‍ഷ ഭൂമിയായി മാറിയ ഇസ്രാഈലിലെ അഷ്കിലോണില്‍ മിസൈലാക്രമണത്തില്‍ മലയാളി നഴ്സിന് പരുക്കേറ്റതായി വിവരം. വടക്കന്‍ ഇസ്രാഈലിലെ അഷ്കിലോണില്‍ കെയര്‍ടേകര്‍ നഴ്സായി ജോലി ചെയ്യുന്ന ഷീജ ആനന്ദിനാണ് (41) പരുക്കേറ്റത്. കണ്ണൂര്‍ പയ്യാവൂര്‍ ശ്രീകണ്ഠപുരം വളക്കൈ സ്വദേശിയാണ് ഷീജ. യുവതി അപകടനില തരണം ചെയ്തെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.
ജോലി സ്ഥലത്തുവച്ചാണ് ഷീജ ആനന്ദിന് മിസൈല്‍ ആക്രമണത്തില്‍ പരുക്കേറ്റത്. നാട്ടിലുള്ള ഭര്‍ത്താവുമായി മൊബൈല്‍ ഫോണില്‍ വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായി മിസൈല്‍ പതിച്ചത്.
ശനിയാഴ്ച ((07.10.2023) ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. പുറത്ത് വലിയശബ്ദം കേള്‍ക്കുന്നുണ്ടെന്ന് ഷീജ ഭര്‍ത്താവിനോട് പറഞ്ഞിരുന്നു. ഇസ്രാഈലില്‍ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെ പെട്ടന്ന് ഫോണ്‍ സംഭാഷണം നിലച്ചു. പിന്നീട് ഭര്‍ത്താവും വീട്ടുകാരും ഷീജയെ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ കണക്ടായില്ല. ഏറെ വൈകിയാണ് അപകട വിവരം അറിയുന്നത്. ഷീജയുടെ സുഹൃത്തുക്കളാണ് വിവരം നാട്ടില്‍ അറിയിച്ചത്.
മിസൈല്‍ പൊട്ടിത്തെറിച്ച് ഷീജയുടെ കൈകള്‍ക്കും കാലിനും വയറിനും പരുക്കേറ്റിട്ടുണ്ട്. അടിയന്തര ശസ്ത്രക്രിയ കഴിഞ്ഞ ഷീജ ടെല്‍ അവീവ് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഞായറാഴ്ച (08.10.2023) ഉച്ചയോടെ ഷീജയെ ചികിത്സിക്കുന്ന ഡോക്ടറുടെ ഫോണ്‍ വഴി വീഡിയോ കോളില്‍ കണ്ടിരുന്നെന്നും നട്ടെല്ലിന് ശസ്ത്രക്രിയ വേണ്ടിവരുമെന്നും കുടുംബം അറിയിച്ചു.
കഴിഞ്ഞ ഏഴ് വര്‍ഷമായി ഇസ്രാഈലിലാണ് ഷീജ ജോലി ചെയ്യുന്നത്. മിസൈല്‍ ആക്രമണത്തില്‍ ഷീജ ജോലി ചെയ്യുന്ന വീട്ടിലെ ആളുകള്‍ക്കും പരുക്കേറ്റിട്ടുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.