ഈജിപ്തിന്റെ മധ്യസ്ഥതയില്‍ ഗസയില്‍ 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍

 


കെയ്‌റോ: (www.kvartha.com 04.08.2014)ഗസയിലെ മനുഷ്യക്കുരുതിക്ക് അറുതി വരുത്താനായി 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം.

ഈജിപ്തിന്റെ മധ്യസ്ഥ ശ്രമത്തിന്റെ ഫലമായാണ് മൂന്ന് ദിവസത്തെ വെടിനിര്‍ത്തലിന് ഇരുപക്ഷവും തയ്യാറായത്. ഇസ്രയേലിനോടും ഹമാസിനോടും ഈജിപ്ത് ഭരണകൂടം വെവ്വേറെ നടത്തിയ ചര്‍ച്ചയിലാണ് ഫലം കണ്ടത്.

ലോകരാഷ്ട്രങ്ങള്‍ മുഴുവനും ഗസയിലെ സംഘര്‍ഷത്തില്‍ രോഷം പ്രകടിപ്പിക്കുമ്പോഴും അവ ചെവികൊള്ളാതെ തുടര്‍ച്ചയായ അക്രമണം അഴിച്ചുവിടുകയായിരുന്നു പ്രതിപക്ഷവും ഭരണപക്ഷവും. സ്ത്രീകളും പിഞ്ചു കുട്ടികളുമുള്‍പെടെയുള്ള നിരപരാധികളെയാണ് കൊന്നൊടുക്കുന്നത്.

കഴിഞ്ഞ  ഒരുമാസത്തെ സംഘര്‍ഷത്തിനിടെ മൂന്ന് തവണ വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തിയെങ്കിലും  അവയ്ക്ക് ഫലം കണ്ടില്ല. ഈ സാഹചര്യത്തില്‍ ഇപ്പോഴത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഫലം കാണുമോ എന്ന ആശങ്കയിലാണ് ലോകരാഷ്ട്രങ്ങളും ഗസയിലെ ജനങ്ങളും.

ഗസയില്‍ ഇതുവരെ 1,865 പലസ്തീനികളാണ്  കൊല്ലപ്പെട്ടത്.  64 ഇസ്രയേലി സൈനികരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം ഗാസയ്ക്ക് പുറംലോകവുമായുള്ള ബന്ധം പൂര്‍ണമായും അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി മേഖലകള്‍ക്കു ചുറ്റും ഭൂഗര്‍ഭ മതിലുകള്‍ നിര്‍മിക്കാന്‍ ഇസ്രായേല്‍ ആലോചിക്കുന്നതായും റിപോര്‍ട്ടുണ്ട്.

ഇസ്രായേല്‍ നീതിന്യായ വകുപ്പു മന്ത്രിയായ സിപ്പി ലിവ്‌നിയാണ് ഈ അഭിപ്രായം മന്ത്രിസഭയ്ക്കു മുന്നില്‍ അവതരിപ്പിച്ചത്. ഹമാസിന്റെ ടണലുകള്‍ തകര്‍ക്കാനാണ് ഭൂഗര്‍ഭ മതിലുകള്‍ നിര്‍മിക്കുന്നത്.

ഈജിപ്തിന്റെ മധ്യസ്ഥതയില്‍ ഗസയില്‍ 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
വിവാഹ ഹാളില്‍ പര്‍ദ ധരിച്ച് മാലപൊട്ടിക്കാന്‍ ശ്രമിച്ച യുവതികളെ നാട്ടുകാര്‍ പിടികൂടി

Keywords:  Israel, Hamas Agree to 72-Hour Cease-Fire in Gaza, Egypt, Killed, Woman, Children, Injured, Minister, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia