Attack | സിറിയയെയും ആക്രമിച്ച് ഇസ്രാഈല്‍; ഡമാസ്‌കസിലെയും അലപ്പോയിലെയും വിമാനത്താവളങ്ങളില്‍ മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഡമാസ്‌കസ്: (KVARTHA) ഫലസ്തീനുമായുള്ള സംഘര്‍ഷത്തിനിടെ സിറിയയെയും ആക്രമിച്ച് ഇസ്രാഈല്‍. സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിലെയും അലപ്പോ നഗരത്തിലെയും വിമാനത്താവളങ്ങളെയാണ് ഇസ്രാഈ ല്‍ ലക്ഷ്യമിട്ടതെന്നും മിസൈല്‍ ആക്രമണം നടത്തിയതായും സിറിയന്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ അറിയിച്ചു. രണ്ട് വിമാനത്താവളത്തിന്റെയും ലാന്‍ഡിംഗ് ഏരിയ മിസൈല്‍ കൊണ്ട് തകര്‍ന്നതായും ഇക്കാരണത്താല്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായും സിറിയയിലെ സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ 'സന' റിപ്പോര്‍ട്ട് ചെയ്തു.
         
Attack | സിറിയയെയും ആക്രമിച്ച് ഇസ്രാഈല്‍; ഡമാസ്‌കസിലെയും അലപ്പോയിലെയും വിമാനത്താവളങ്ങളില്‍ മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്

ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. രണ്ട് വിമാനത്താവളങ്ങളിലെയും ആക്രമണത്തിന് മറുപടിയായി സിറിയന്‍ വ്യോമ പ്രതിരോധ നടപടി ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അലെപ്പോയില്‍ നിരവധി സ്‌ഫോടനങ്ങള്‍ കേട്ടതായി ബ്രിട്ടന്‍ ആസ്ഥാനമായുള്ള സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് (എസ്ഒഎച്ച്ആര്‍) വ്യക്തമാക്കി. ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ സിറിയ സന്ദര്‍ശനത്തിന് ഒരു ദിവസം മുമ്പാണ് ഇസ്രാഈല്‍ ആക്രമണം നടത്തിയത്. സിറിയയും ഇറാനും ഇസ്രാഈലിന്റെ ശത്രു രാജ്യങ്ങളാണ്. ഏറെക്കാലമായി ഹമാസിനെ ഇറാന്‍ പിന്തുണക്കുന്നുണ്ട്.

നൂറുകണക്കിന് ഹമാസ് തോക്കുധാരികള്‍ ശനിയാഴ്ച ഗസ്സ അതിര്‍ത്തി കടന്ന് ഇസ്രാഈലിലേക്ക് ഇരച്ചുകയറുകയും നിരവധി പേരെ കൊല്ലുകയും ചെയ്തതിന് ശേഷം ഹമാസും ഇസ്രാഈലും ആറാം ദിവസവും കനത്ത ആക്രമണം നടത്തുന്നതിനിടെയാണ് ഏറ്റവും പുതിയ സംഭവ വികാസം. ഗസ്സയില്‍ ഇസ്രാഈല്‍ നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1,417 ആയി. 6,200ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇസ്രാഈലില്‍ ഹമാസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1,300 ആയി, 3,200-ലധികം പേര്‍ക്ക് പരിക്കേറ്റു.

Keywords: Israel, Hamas, Palestine, Syria, World News, Malayalam News, Israel-Palestine War, Israel-Hamas War, Israel cripples Syria's two main airports in strikes: Syrian state media.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia