മനുഷ്യക്കുരുതിക്കിടെ സഹായഹസ്തവുമായെത്തുന്ന അന്താരാഷ്ട്ര സംഘങ്ങളുടെ വഴിമുടക്കി ഇസ്രാഈല്‍; അതിര്‍ത്തികള്‍ അടച്ചു, മരുന്നും ഭക്ഷണവും ഉള്‍പെടെയുള്ള അടിയന്തര സാധനങ്ങളുമായി വരുന്ന ട്രകുകള്‍ പാതിവഴിയില്‍ കുടുങ്ങി

 



ജെറുസലേം: (www.kvartha.com 19.05.2021) മനുഷ്യക്കുരുതിക്കിടെ സഹായഹസ്തവുമായെത്തുന്ന അന്താരാഷ്ട്ര സംഘങ്ങളുടെ വഴിമുടക്കി ഇസ്രാഈല്‍. ഗസ്സയില്‍ നരകയാതന അനുഭവിക്കുന്ന ഫലസ്തീനികളെ സഹായിക്കാന്‍ മരുന്നും ഭക്ഷണവും ഉള്‍പെടെയുള്ള അടിയന്തര സാധനങ്ങളുമായി വരുന്ന ട്രകുകള്‍ പാതിവഴിയില്‍ കുടുങ്ങി. ട്രകുകളുടെ വ്യൂഹം ഫലസ്തീന്‍ അതിര്‍ത്തി കടക്കാനിരിക്കെയാണ് റോഡ് അടച്ചത്. കരേം അബു സേലം വഴി ഗസ്സയിലേക്കുള്ള പ്രവേശന വഴിയാണ് ഇസ്രാഈല്‍ നിഷ്‌കരുണം അടച്ചത്.  

പ്രദേശത്ത് മോര്‍ടാര്‍ ആക്രമണത്തില്‍ ഇസ്രാഈല്‍ സൈനികന് പരിക്കേറ്റുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
സഹായം കൈമാറാന്‍ ഈ അതിര്‍ത്തി തുറന്നതായി ഇസ്രാഈലിന്റെ അതിര്‍ത്തി സംരക്ഷണ വിഭാഗം (കോഗാറ്റ്) പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് അടുച്ചുപൂട്ടിയതയി പ്രഖ്യാപനം വന്നത്. 

കരേം അബു സേലം, ബൈത്ത് ഹനൂന്‍ അതിര്‍ത്തികള്‍ അടച്ചാല്‍ ഗസ്സയുടെ സ്ഥിതി ഗുരുതരമാകുമെന്നും ജനത വീര്‍പ്പുമുട്ടുമെന്നും നോര്‍വീജിയന്‍ അഭയാര്‍ത്ഥി സമിതിയിലെ മിഡില്‍ ഈസ്റ്റ് മാധ്യമ ഉപദേഷ്ടാവ് കാള്‍ സ്‌കിംബ്രി 'അല്‍ ജസീറ' വാര്‍ത്താമാധ്യമത്തോട് പറഞ്ഞു. 

മനുഷ്യക്കുരുതിക്കിടെ സഹായഹസ്തവുമായെത്തുന്ന അന്താരാഷ്ട്ര സംഘങ്ങളുടെ വഴിമുടക്കി ഇസ്രാഈല്‍; അതിര്‍ത്തികള്‍ അടച്ചു, മരുന്നും ഭക്ഷണവും ഉള്‍പെടെയുള്ള അടിയന്തര സാധനങ്ങളുമായി വരുന്ന ട്രകുകള്‍ പാതിവഴിയില്‍ കുടുങ്ങി


ഇസ്രാഈല്‍ അതിക്രമത്തില്‍ നരകിക്കുന്ന ജനങ്ങള്‍ക്ക് അവശ്യവസ്തുക്കളും മാനുഷിക സഹായവും ലഭ്യമാക്കേണ്ടത് അനിവാര്യമാണ്. ഇത് സുരക്ഷിതമായി എത്തിക്കാനുള്ള മാര്‍ഗം ഇസ്രാഈല്‍ ഉറപ്പ് നല്‍കണമെന്ന് കാള്‍ സ്‌കിംബ്രി പറഞ്ഞു.   

'വെടിനിര്‍ത്തല്‍ നടപ്പാക്കുകയും മാനുഷിക ഇടനാഴികള്‍ തുറക്കുകയും ചെയ്യണം. സന്നദ്ധസംഘങ്ങള്‍ക്ക് ഗസ്സയില്‍ പ്രവേശിച്ച് സാധാരണക്കാരുടെ ആവശ്യങ്ങള്‍ മനസിലാക്കാന്‍ ഇത് അനിവാര്യമാണ്. ബോംബ് വര്‍ഷം തുടരുമ്പോള്‍ സഹായവിതരണം സാധ്യമല്ല.' -സ്‌കിംബ്രി വ്യക്തമാക്കി.  

ഇതിനകം ഗസ്സയില്‍ ഒരാഴ്ച പിന്നിട്ട ഇസ്രയേല്‍ അക്രമത്തില്‍ 63 കുട്ടികള്‍ ഉള്‍പെടെ 219 പേരാണ് മരിച്ചുവീണത്. 1500 പേര്‍ക്ക് സാരമായി പരിക്കേറ്റു. 450 ഓളം കെട്ടിടങ്ങള്‍ തകര്‍ത്തു. 52,000 ത്തിലധികം ഫലസ്തീനികള്‍ ഭവനരഹിതരായി പലായനം ചെയ്തതായും ഐക്യരാഷ്ട്രയുടെ സഹായ ഏജന്‍സി അറിയിച്ചു.

Keywords:  News, World, International, Bomb Blast, Attack, Israel, Food, Border, Israel closes Gaza border crossing again, halting aid deliveries
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia