Israel | ഇസ്രാഈല്‍ തെരുവുകളിലും ആകാശത്തും ഹമാസിന്റെ അപ്രതീക്ഷിത 'മിന്നല്‍ ആക്രമണം'; തൊടുത്തുവിട്ടത് 5000 റോക്കറ്റുകള്‍; മരണം 40 കവിഞ്ഞു; രഹസ്യങ്ങള്‍ ചോര്‍ത്തുന്നതില്‍ പേരുകേട്ട രാജ്യം മുന്‍കൂട്ടി ഒന്നും അറിഞ്ഞതേയില്ല; എന്താണ് ലോകത്തെ ഞെട്ടിച്ച ഹമാസിന്റെ 'ഓപ്പറേഷന് അല്‍ അഖ്സ സ്റ്റോം'?
Oct 7, 2023, 18:32 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഗാസ: (KVARTHA) പശ്ചിമേഷ്യയില്‍ ആശങ്ക പടര്‍ത്തി ഇസ്രാഈല്‍-ഫലസ്തീന് പോരാട്ടം കനക്കുന്നു. ശനിയാഴ്ച പുലര്‍ച്ചെ ഗാസ മുനമ്പില്‍ നിന്ന് ഇസ്രാഈല്‍ പ്രദേശങ്ങളിലേക്ക് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ 40 ഇസ്രാഈലി പൗരന്മാരെങ്കിലും മരിക്കുകയും 750 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇസ്രാഈല്‍ എമര്‍ജന്‍സി സര്‍വീസ് അറിയിച്ചു. അപ്രതീക്ഷിത ആക്രമണത്തില്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. പരിക്കേറ്റ ഡസന്‍ കണക്കിന് ആളുകള്‍ ചികിത്സയിലാണെന്നും അവരില്‍ പലരുടെയും നില ഗുരുതരമാണെന്നും ഇസ്രാഈല്‍ ആശുപത്രികള്‍ അറിയിച്ചു. ഹമാസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. 20 മിനിറ്റിനുള്ളില്‍ ഇസ്രാഈലിന് നേരെ അയ്യായിരം റോക്കറ്റുകള്‍ തൊടുത്തുവിട്ടതായി ഹമാസ് അവകാശപ്പെട്ടു.
ലഭിച്ച വിവരം അനുസരിച്ച്, ഗാസയില്‍ നിന്ന് ഇസ്രാഈലിലെ പല ജനവാസ മേഖലകളിലും റോക്കറ്റുകള്‍ തൊടുത്തുവിട്ടിട്ടുണ്ട്. ഹമാസിന്റെ ഡസന്‍ കണക്കിന് പോരാളികള്‍ തെക്ക് നിന്ന് അതിര്‍ത്തി കടന്ന് ഇസ്രാഈലിലേക്ക് പ്രവേശിച്ചതായി സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ടെല്‍ അവീവിനും ഗാസയ്ക്കും ചുറ്റുമുള്ള പ്രദേശങ്ങളില്‍ സ്ഫോടനത്തിന്റെ ശബ്ദം കേട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഗാസ മുനമ്പിന് സമീപമുള്ള നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അവരുടെ വീടുകളിലും ബോംബ് ഷെല്ട്ടറിനടുത്തും കഴിയാന്‍ ഇസ്രാഈല്‍ സൈന്യം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇസ്രാഈലിലെ പല നഗരങ്ങളിലും വരാനിരിക്കുന്ന റോക്കറ്റ് ആക്രമണത്തിന്റെ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങിയിട്ടുമുണ്ട്.
ആക്രമണത്തിന് മറുപടിയായി തങ്ങള്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നും ആക്രമണം ആരംഭിച്ചിട്ടുണ്ടെന്നും ഇസ്രാഈല്‍ സൈന്യം പറഞ്ഞു. 17 സൈനിക താവളങ്ങളിലും ഹമാസിന്റെ നാല് ആസ്ഥാനങ്ങളിലും വ്യോമാക്രമണം നടത്തിയതായി ഇസ്രാഈല്‍ അറിയിച്ചു.
ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്റെ ആദ്യ പ്രതികരണത്തില്‍ ഇതൊരു യുദ്ധമാണെന്നും ഞങ്ങള്‍ ഈ യുദ്ധത്തില്‍ വിജയിക്കുമെന്നും പറഞ്ഞു. ശത്രുക്കള്‍ക്ക് അവര്‍ പോലും അറിയാത്ത വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. കിഴക്ക്, തെക്ക്, വടക്ക് എന്നിങ്ങനെ എല്ലാ ദിശകളില്‍ നിന്നും ഇസ്രാഈലിനെതിരെ ആക്രമണങ്ങള്‍ നടന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഹമാസ് പ്രവര്‍ത്തകര്‍ ഇസ്രയേലി സൈനികരെ ബന്ധികളാക്കി ഗാസയിലേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
എന്താണ് ഹമാസിന്റെ 'ഓപ്പറേഷന് അല്‍ അഖ്സ സ്റ്റോം?
2021ലെ 10 ദിവസത്തെ യുദ്ധത്തിനുശേഷം ഇത്രയും രൂക്ഷമായ ആക്രമണം ആദ്യമായാണ് ഇസ്രാഈല്‍-ഫലസ്തീന് രാഷ്ട്രങ്ങള്‍ക്കിടയില്‍ നടക്കുന്നത്. 'ഓപ്പറേഷന് അല്‍ അഖ്സ സ്റ്റോം' എന്നാണ് ഹമാസ് ഇപ്പോഴത്തെ അക്രമത്തിന് പേര് നല്‍കിയത്. ഈ ഓപ്പറേഷന് കീഴില്‍ ശനിയാഴ്ച രാവിലെ ഇസ്രാഈലിനെ ലക്ഷ്യമാക്കി അയ്യായിരത്തോളം റോക്കറ്റുകള്‍ തൊടുത്തുവിട്ടതായി ഹമാസ് പറഞ്ഞു. ഗാസയില്‍നിന്ന് ദക്ഷിണ ഇസ്രാഈലിലേക്ക് തോക്കുധാരികളായ ഹമാസ് പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറുകയും ചെയ്തു. ഓപ്പറേഷന് വഴി ശത്രുക്കളുടെ താവളങ്ങളേയും വിമാനത്താവളങ്ങളേയും സൈനിക കേന്ദ്രങ്ങളേയുമാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്ന് ഹമാസ് കമാന്‍ഡര്‍ മുഹമ്മദ് അല്‍ ഡെയ്ഫ് റിക്കോര്‍ഡ് ചെയ്ത ശബ്ദസന്ദേശത്തില്‍ അറിയിച്ചു.
അല്‍-അഖ്സ മസ്ജിദ് അശുദ്ധമാക്കുന്നതിനും കുടിയേറ്റക്കാരുടെ അക്രമം വര്‍ധിച്ചതിനും മറുപടിയായാണ് തങ്ങളുടെ ഓപ്പറേഷന് എന്ന് ഹമാസ് പറയുന്നു. ഈ ആക്രമണം ഗാസയില്‍ നിന്ന് ഇസ്രാഈലിലേക്ക് അജ്ഞാതരായ ഹമാസ് തോക്കുധാരികളുടെ അഭൂതപൂര്‍വമായ നുഴഞ്ഞുകയറ്റത്തെ അടയാളപ്പെടുത്തി. ഇസ്രാഈലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് അതിശക്തമാണെന്നാണ് അറിയപ്പെടുന്നത്. ഭൂമിയിലെ ഓരോ ചലനങ്ങളും കൃത്യമായി രേഖപ്പെടുത്താന്‍ ശേഷിയുള്ള നിരവധി ഇസ്രാഈലി സാറ്റലൈറ്റുകളാണ് തലയ്ക്ക് മുകളില്‍ കറങ്ങുന്നത്. സൈനിക ബലവും ശക്തമാണ്. ചാരപ്രവര്‍ത്തനം നടത്തുകയും കൃത്യമായി ദൗത്യം നിര്‍വഹിക്കുകയും ചെയ്യുന്നതില്‍ എന്നും പേരുകേട്ട രാജ്യമാണ് ഇസ്രാഈല്‍.
ഇസ്രാഈല്‍ ഭരണകൂടത്തിനെതിരായ ഏത് ഭീഷണിയും നിരീക്ഷിക്കാനും അവ സമയത്തിന് നേരിടാനും ചാര ഉപഗ്രഹങ്ങള്‍ ഉപയോഗിക്കാറുണ്ട്. ഇത്രയും വിപുലമായ സംവിധാനങ്ങള്‍ ഉണ്ടായിട്ടും 5000 ഓളം റോക്കറ്റുകള്‍ തൊടുത്തുവിട്ടതും ഹമാസ് പ്രവര്‍ത്തകര്‍ രാജ്യത്തേക്ക് നുഴഞ്ഞുകയറിയതും തികച്ചും കൗതുകകരമായി. ഇതൊക്കെ മുന്‍കൂട്ടി കാണുന്നതില്‍ ഇസ്രാഈലിന് പിഴച്ചതായാണ് ചൂണ്ടിക്കാട്ടുന്നത്.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മനിയുടെ വിദേശകാര്യ മന്ത്രി, യൂറോപ്യന്‍ കമ്മീഷന് പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ എന്നിവര്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചപ്പോള്‍ യുഎസ് ഇരുപക്ഷത്തോടും സംയമനം പാലിക്കാന്‍ അഭ്യര്‍ത്ഥിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രാഈലിലെ അക്രമണങ്ങളില്‍ ദുഖം രേഖപ്പെടുത്തുകയും ഈ ദുഷ്കരമായ സമയത്ത് തങ്ങള്‍ ഇസ്രാഈലിനൊപ്പം നില്‍ക്കുന്നുവെന്നും പറഞ്ഞു.

Keywords: Israel, Hamas, Palestine, World News, Malayalam News, War, Gaza, War News, Israel-Palestine War, Israel 'at war' as Hamas gunmen launch surprise attack from Gaza.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.