Attack | ഗസ്സയിൽ മസ്ജിദിന് നേരെ ഇസ്രാഈൽ വ്യോമാക്രമണം;  21 പേർ കൊല്ലപ്പെട്ടു; ഒരു വർഷത്തിനിടെ തകർത്തത് 814 പള്ളികളും മൂന്ന് ചർച്ചുകളും

 
Israel Airstrikes in Gaza Kill 21 Palestinians

Photo Credit: X/ Intel Slava

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഇസ്രാഈൽ യുദ്ധവിമാനങ്ങൾ മസ്ജിദ് ലക്ഷ്യമാക്കി ആക്രമണം നടത്തി.
● 20-ൽ അധികം പേർക്ക് പരുക്കേറ്റു.
● കഴിഞ്ഞ ഒരു വർഷത്തിനിടെ ഗസ്സയിൽ 41,825 പേർ കൊല്ലപ്പെട്ടു 

ഗസ്സ: (KVARTHA) സെൻട്രൽ ഗസ്സയിലെ ദേർ അൽ-ബാലയിലെ മസ്ജിദ് ലക്ഷ്യമാക്കി ഇസ്രാഈൽ യുദ്ധവിമാനങ്ങൾ നടത്തിയ ആക്രമണത്തിൽ 21 ഫലസ്തീനികൾ കൊല്ലപ്പെട്ടു. 20 ലധികം പേർക്ക് പരുക്കേറ്റു. പലായനം ചെയ്യേണ്ടി വന്ന നിരവധി പേരെ ഈ പള്ളിയിൽ പാർപ്പിച്ചിരുന്നു.

ഹമാസിൻ്റെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രാഈൽ അവകാശപ്പെടുന്നത്. വടക്കൻ ഗസ്സയിലെ ജബാലിയക്ക് സമീപമുള്ള ബെയ്ത് ലാഹിയ നഗരത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രാഈൽ കനത്ത ബോംബാക്രമണം നടത്തിയതായും നിരവധി പേർ കൊല്ലപ്പെട്ടതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Aster mims 04/11/2022


ഗസ്സയിലെ ഇസ്‌റാഈൽ കൂട്ടക്കുരുതിക്ക് ഒക്ടോബർ ഏഴിന് ഒരു വർഷം തികയാനിരിക്കെയാണ് പുതിയ ആക്രമണങ്ങൾ. 2023 ഒക്‌ടോബർ മുതൽ ഇസ്രാഈൽ ആക്രമണങ്ങളിൽ കുറഞ്ഞത് 41,825 പേർ കൊല്ലപ്പെടുകയും 96,910 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.


ഇസ്രാഈൽ സൈന്യം ഗസ്സയിൽ ഒരുവർഷത്തിനിടെ നടത്തിയ ആക്രമണത്തിൽ 814 പള്ളികളും മൂന്ന് ചർച്ചുകളും 19 ഖബറിടങ്ങളും നശിപ്പിച്ചതായി ഗസ്സയിലെ മതകാര്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ 148 പള്ളികൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇതിലൂടെ 350 മില്യൺ ഡോളറിന്റെ നാശ നഷ്ടമാണ് കണക്കാക്കുന്നത്. 

കൂടാതെ, സൈന്യം തങ്ങളുടെ 238 ജീവനക്കാരെ കൊല്ലുകയും 19 പേരെ കസ്റ്റഡിയിലെടുത്തതായും മന്ത്രാലയം കൂട്ടിച്ചേർത്തു.

#Gaza #Israel #Airstrikes #Conflict #MiddleEast #HumanRights

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia