Died | പ്രമുഖ ഇസ്ലാമിക സാമ്പത്തിക പണ്ഡിതന് ഡോ. മുഹമ്മദ് നജാതുല്ലാ സിദ്ദീഖി അന്തരിച്ചു
Nov 12, 2022, 15:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാലിഫോര്‍ണിയ: (www.kvartha.com) പ്രമുഖ ഇസ്ലാമിക സാമ്പത്തിക പണ്ഡിതന് ഡോ. മുഹമ്മദ്? നജാതുല്ലാ സിദ്ദീഖി (91) അന്തരിച്ചു. ലോക പ്രശസ്ത ചിന്തകന്‍ കൂടിയായ അദ്ദേഹം കാലിഫോര്‍ണിയയില്‍ വെച്ചാണ് വിടവാങ്ങിയത്. ദീര്‍ഘകാലം ജമാഅതെ ഇസ്ലാമിയുടെ കേന്ദ്രശൂറയിലും പ്രതിനിധിസഭയിലും അംഗമായിരുന്നു.
1931ൽ ഉത്തർപ്രദേശിലെ ഗോരഖ്പൂരിലായിരുന്നു ജനനം. അലീഗഢ് മുസ്ലിം സർവകലാശാല, റാംപൂരിലെ മതപാഠശാല, അഅ്സംഗഢിലെ ജാമിഅതുൽ ഫലാഹ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നേടി. അലീഗഢ് യൂനിവേഴ്സിറ്റിയിൽ ഇകണോമിക്സ് പ്രഫസറായാണ് അദ്ദേഹം സേവനം ആരംഭിച്ചത്. പിന്നീട് സഊദി അറേബ്യയിൽ ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റിയിൽ സാമ്പത്തികശാസ്ത്ര പ്രൊഫസറായി. അതിനുശേഷമാണ് അമേരികയിൽ സ്ഥിരതാമസമാക്കിയത്.
കാലിഫോർണിയ, ലോസ് ആഞ്ജലസ് സർവകലാശാലകളിലും ജിദ്ദയിൽ ഇസ്ലാമിക് ഡെവലപ്മെന്റ് ബാങ്കിന്റെ ഗവേഷണ പരിശീലന വിഭാഗത്തിലും അധ്യാപകനായിരുന്നു. ഇൻഗ്ലീഷ്, ഉർദു ഭാഷകളിൽ നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളും രചിച്ചിട്ടുണ്ട്. നിരവധി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു. പലിശ രഹിത സാമ്പത്തികക്രമത്തെക്കുറിച്ച സിദ്ദീഖിയുടെ സിദ്ധാന്തങ്ങളും ഗവേഷണപ്രബന്ധങ്ങളും ലോകത്തെ നിരവധി സർവകലാശാലകളിൽ പഠന ഭാഗമായിരുന്നു.
1973ൽ എഴുതിയ പലിശ രഹിത ബാങ്കിങ് എന്ന കൃതി പ്രസിദ്ധമാണ്. അറബി, പേർഷ്യൻ, തുർകി, ഇൻഡോനേഷ്യൻ, തായ്, മലായ് ഭാഷകളിളിലേക്ക് അദ്ദേഹത്തിന്റെ കൃതികൾ വിവർത്തനം ചെയ്തിട്ടുണ്ട്. 'ജമാഅതെ ഇസ്ലാമി മതേതര ഭാരതത്തിൽ' എന്ന കൃതി മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1982ൽ സഊദി ഭരണകൂടത്തിന്റെ കിങ് ഫൈസൽ അവാർഡും 2002ൽ ശാഹ് വലിയ്യുല്ലാഹ് അവാർഡും നേടിയിട്ടുണ്ട്.

Keywords: Latest-News, World, Top-Headlines, Obituary, America, Died, Religion, Islam, Muslim, Dr. Nejatullah Siddiqui, Islamic Economist Dr. Nejatullah Siddiqui passed away.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.