Died | പ്രമുഖ ഇസ്‌ലാമിക സാമ്പത്തിക പണ്ഡിതന്‍ ഡോ. മുഹമ്മദ് നജാതുല്ലാ സിദ്ദീഖി അന്തരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കാലിഫോര്‍ണിയ: (www.kvartha.com) പ്രമുഖ ഇസ്‌ലാമിക സാമ്പത്തിക പണ്ഡിതന്‍ ഡോ. മുഹമ്മദ്? നജാതുല്ലാ സിദ്ദീഖി (91) അന്തരിച്ചു. ലോക പ്രശസ്ത ചിന്തകന്‍ കൂടിയായ അദ്ദേഹം കാലിഫോര്‍ണിയയില്‍ വെച്ചാണ് വിടവാങ്ങിയത്. ദീര്‍ഘകാലം ജമാഅതെ ഇസ്ലാമിയുടെ കേന്ദ്രശൂറയിലും പ്രതിനിധിസഭയിലും അംഗമായിരുന്നു.
               
Died | പ്രമുഖ ഇസ്‌ലാമിക സാമ്പത്തിക പണ്ഡിതന്‍ ഡോ. മുഹമ്മദ് നജാതുല്ലാ സിദ്ദീഖി അന്തരിച്ചു

1931ൽ ഉത്തർപ്രദേശിലെ ഗോരഖ്​പൂരിലായിരുന്നു ജനനം. അലീഗഢ്​ മുസ്​ലിം സർവകലാശാല, റാംപൂരിലെ മതപാഠശാല, അഅ്​സംഗഢിലെ ജാമിഅതുൽ ഫലാഹ്​ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നേടി. അലീഗഢ്​ യൂനിവേഴ്​സിറ്റിയിൽ ഇകണോമിക്സ്​ പ്രഫസറായാണ് അദ്ദേഹം സേവനം ആ​രംഭിച്ചത്. പിന്നീട്​​ സഊദി അറേബ്യയിൽ ജിദ്ദയിലെ കിങ്​ അബ്​ദുൽ അസീസ്​ യൂണിവേഴ്​സിറ്റിയിൽ സാമ്പത്തികശാസ്ത്ര പ്രൊഫസറായി. അതിനുശേഷമാണ് അമേരികയിൽ സ്ഥിരതാമസമാക്കിയത്.

കാലിഫോർണിയ, ലോസ്​ ആഞ്ജലസ്​ സർവകലാശാലകളിലും ജിദ്ദയിൽ ഇസ്​ലാമിക്​ ഡെവലപ്​മെന്‍റ്​ ബാങ്കിന്‍റെ ഗവേഷണ പരിശീലന വിഭാഗത്തിലും അധ്യാപകനായിരുന്നു. ഇൻഗ്ലീഷ്,​ ഉർദു ഭാഷകളിൽ നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളും രചിച്ചിട്ടുണ്ട്. നിരവധി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു​. പലിശ രഹിത സാമ്പത്തിക​ക്രമത്തെക്കുറിച്ച സിദ്ദീഖിയുടെ സിദ്ധാന്തങ്ങളും ഗവേഷണപ്രബന്ധങ്ങളും ലോകത്തെ നിരവധി സർവകലാശാലകളിൽ പഠന ഭാഗമായിരുന്നു.

1973ൽ എഴുതിയ പലിശ രഹിത ബാങ്കിങ്​ എന്ന കൃതി പ്രസിദ്ധമാണ്. അറബി, പേർഷ്യൻ, തുർകി, ഇൻഡോനേഷ്യൻ, തായ്​, മലായ്​ ഭാഷകളിളിലേക്ക് അദ്ദേഹത്തിന്‍റെ കൃതി​കൾ വിവർത്തനം ചെയ്തിട്ടുണ്ട്. 'ജമാഅതെ ഇസ്​ലാമി മതേതര ഭാരതത്തിൽ' എന്ന കൃതി മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1982ൽ സഊദി ഭരണകൂടത്തിന്‍റെ കിങ്​ ഫൈസൽ അവാർഡും 2002ൽ ശാഹ്​ വലിയ്യുല്ലാഹ്​ അവാർഡും നേടിയിട്ടുണ്ട്.

Keywords:  Latest-News, World, Top-Headlines, Obituary, America, Died, Religion, Islam, Muslim, Dr. Nejatullah Siddiqui, Islamic Economist Dr. Nejatullah Siddiqui passed away.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia