ഗസ്സയിലെ വിലാപങ്ങൾക്കൊരു അവസാനമില്ലേ? 'ഇങ്ങനെയൊക്കെയുണ്ടാകാന്‍ ഞങ്ങള്‍ ചെയ്ത തെറ്റ് എന്താണ്?' സാമൂഹ്യ മാധ്യമങ്ങളിൽ നൊമ്പരമായി പത്ത് വയസ്സുകാരിയുടെ വീഡിയോ
May 16, 2021, 23:22 IST
ഗസ്സ: (www.kvartha.com 16.05.2021) ഗസ്സയിലെ ഫലസ്തീൻ വിലാപ കഥകൾ ലോക ജനതയ്ക്കൊരു നൊമ്പരമായി മാറിയിരിക്കുകയാണ്. ഫലസ്തീൻ ജനതയ്ക്ക് നേരെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അതിശക്തമായ ആക്രമണമാണ് ഇസ്രാഈല്‍ സൈന്യം നടത്തിക്കൊണ്ടിരിക്കുന്നത്.
ഞായറാഴ്ച രാവിലെ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മാത്രം 26 ഫലസ്തീന്‍ പൗരന്‍മാരാണ് കൊല്ലപ്പെട്ടത്. അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തതാണിത്. അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ ഒരാഴ്ചക്കിടെ മരിച്ച ഫലസ്തീനികളുടെ എണ്ണം 170 പിന്നിട്ടു. കൊല്ലപ്പെട്ടവരില്‍ 41 പേര്‍ കുട്ടികളാണ്.
ഇസ്രാഈലിന്റെ വേട്ടക്കിരയാകുന്ന പലസ്തീൻ തെരുവുകളിൽ പിടഞ്ഞു വീഴുന്ന ജീവനുകൾ നൊമ്പര കാഴ്ചകളാണ്. അഭയാര്‍ത്ഥി ക്യാമ്പുകൾ, മാധ്യമ സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ വരെ ആക്രമണത്തില്‍ തകര്‍ന്ന് പോയിട്ടുണ്ട് മാതാപിതാക്കള്‍ കൊല്ലപ്പെട്ട മക്കളുടേയും മക്കള്‍ കൊല്ലപ്പെട്ട മാതാപിതാക്കളുടേയും വിലാപങ്ങളാണ് ഗസ്സയില്‍ നിന്നും പുറത്ത് വരുന്ന വാര്‍ത്തകളിൽ.
അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ തോതില്‍ ചര്‍ച്ചയായിരിക്കുന്ന ഒരു വീഡിയോയാണ് പൊട്ടിക്കരഞ്ഞുകൊണ്ട് തങ്ങളുടെ നിസ്സഹായ അവസ്ഥ വിവരിക്കുന്ന നദീനെ അബ്ദൈല്‍ എന്ന 10 വയസുകാരിയുടേത്.
'എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. എനിക്ക് വെറും 10 വയസ്സ് മാത്രമാണ്. ഞാനെന്താണു ചെയ്യേണ്ടത്? ഈ തകര്‍ന്ന കെട്ടിടം ശരിയാക്കാന്‍ എനിക്ക് കഴിയുമോ? ഞാന്‍ വല്ല ഡോക്ടറുമായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു. എങ്കില്‍ എനിക്കെന്‍റെ സമൂഹത്തെ സഹായിക്കാന്‍ കഴിയുമായിരുന്നല്ലോ. എന്നാല്‍ ഞാന്‍ വെറുമൊരു കുട്ടിയാണ്. എന്‍റെ സമൂഹത്തിനായി എനിക്കെന്തെങ്കിലും ചെയ്യണം. പക്ഷേ ഒന്നിനും കഴിയുന്നില്ല' - ആ പത്ത് വയസുകാരി പറയുന്നു.
എല്ലാ ദിവസവും ഈ കാഴ്ചകളൊക്കെ കണ്ട് ഞാന്‍ കരയുന്നു. ഇങ്ങനെയൊക്കെയുണ്ടാകാന്‍ ഞങ്ങള്‍ ചെയ്ത തെറ്റ് എന്താണ്? എന്‍റെ കുടുംബം പറയുന്നത് ഇസ്രാഈൽ ഞങ്ങളെ വെറുക്കുന്നു എന്നാണ്, ഞങ്ങള്‍ മുസ്‍ലിംകളായതുകൊണ്ട് അവര്‍ക്ക് ഞങ്ങളെ ഇഷ്ടമില്ലെന്നാണ്. എനിക്ക് ചുറ്റുമുള്ളവരെ കണ്ടോ? അവര്‍ വെറും കുഞ്ഞുങ്ങളാണ്. എന്തുകൊണ്ടാണ് മിസൈലുകള്‍ അവര്‍ക്കു നേരെ അയക്കുന്നത്? എന്തിനാണ് അവരെ കൊല്ലുന്നത്? ഇത് ശരിയല്ല. ഇത് ശരിയല്ലെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ വീഡിയോയില്‍ നദീനെ അബ്ദെല്‍ പറയുന്നു.

God, my heart. Bless her. pic.twitter.com/ZEsJ4ru2FX
— Barry Malone (@malonebarry) May 15, 2021
Keywords: World, News, Israel, Bomb, Attack, Child, Video, Viral, Top-Headlines, Is there no end to the mourning in Gaza?
< !- START disable copy paste -->
'What's wrong with us? '
Video of a ten-year-old girl on social media.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.