Marriage | വര്‍ഷങ്ങള്‍ കാത്തിരുന്നിട്ടും മനസിനിണങ്ങിയ പയ്യനെ കിട്ടിയില്ല; ഒടുവില്‍ സ്വയം വിവാഹം ചെയ്ത് യുവതി; പൊടിച്ചത് ലക്ഷങ്ങള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലന്‍ഡന്‍: (KVARTHA) വര്‍ഷങ്ങള്‍ കാത്തിരുന്നിട്ടും മനസിനിണങ്ങിയ പയ്യനെ കിട്ടാത്തതിനെ തുടര്‍ന്ന് സ്വയം വിവാഹം ചെയ്ത് യുവതി. ബ്രിടീഷുകാരിയായ സാറ വില്‍കിന്‍സണ്‍ ആണ് വിവാഹത്തിനായി 20 വര്‍ഷം കാത്തിരുന്നിട്ടും തന്റെ മനസിലെ വരനെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് സ്വയം വിവാഹം കഴിച്ചത്. ഏതെങ്കിലും ഒരാളെ കെട്ടാനും അവളുടെ മനസ് തയാറായില്ല.


Marriage | വര്‍ഷങ്ങള്‍ കാത്തിരുന്നിട്ടും മനസിനിണങ്ങിയ പയ്യനെ കിട്ടിയില്ല; ഒടുവില്‍ സ്വയം വിവാഹം ചെയ്ത് യുവതി; പൊടിച്ചത് ലക്ഷങ്ങള്‍

ഒടുവില്‍ ഓരോ മാസവും വിവാഹത്തിനായി കൂട്ടിവെച്ച പൈസയും ഭാഗ്യമത്സരങ്ങളില്‍ പങ്കെടുത്ത് നേടിയ പണവും ഉപയോഗിച്ചാണ് സാറ സ്വയം വിവാഹം ചെയ്തത്. 42-ാം വയസിലെ ഈ വിവാഹത്തിനായി 10 ലക്ഷം രൂപയാണ് അവര്‍ ചിലവഴിച്ചത്.

സുഫോല്‍കിലെ ഫെലിക്സ്റ്റോവിലെ ഹാര്‍വസ്റ്റ് ഹൗസില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 30-നായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പെടെ 40 പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. വരന്‍ ഒഴികെ ഒരു വിവാഹത്തിന് വേണ്ടുന്ന എല്ലാ ചടങ്ങുകളും സാറയുടെ വിവാഹത്തിനും ഉണ്ടായിരുന്നു.

വെള്ള ഗൗണില്‍ സുന്ദരിയായി അമ്മയുടെ കൈപിടിച്ച് വേദിയിലേക്ക് വന്ന സാറയുടെ കൈവിരലില്‍ ഒരു ഡയമന്‍ഡ് മോതിരമുണ്ടായിരുന്നു. കോവിഡ് വ്യാപനത്തിന്റെ സമയത്ത് ലോക് ഡൗണായി വീട്ടില്‍ ഇരിക്കുമ്പോഴാണ് സാറ ഈ വിവാഹമോതിരം സ്വയം അണിയിച്ചത്. അന്ന് തന്റെ വിവാഹനിശ്ചയം കഴിഞ്ഞതായി താന്‍ സ്വയം കരുതിയിരുന്നുവെന്നും സാറ പറയുന്നു.

വിവാഹച്ചടങ്ങിന് ശേഷം വെഡ്ഡിങ് കേക് മുറിക്കുകയും ഫോടോഗ്രാഫര്‍മാര്‍ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. സാറയുടെ സുഹൃത്തുക്കള്‍ തന്നെയാണ് ബ്രൈഡ്സ് മെയ്ഡുകളായി ഉണ്ടായിരുന്നത്.

'ഞാന്‍ ശ്രദ്ധാകേന്ദ്രമായി മാറിയ ഒരു മനോഹരമായ ദിവസമായിരുന്നു അത്. ഔദ്യോഗികമായി നടത്തപ്പെട്ടിട്ടില്ലെങ്കിലും അത് എന്റെ വിവാഹം തന്നെയാണ്. വരനില്ലെങ്കിലും വിവാഹം നടത്തിയാല്‍ എന്താണ് പ്രശ്നം എന്നാണ് ഞാന്‍ ആലോചിച്ചത്. എന്റെ വിവാഹത്തിനായി സൂക്ഷിച്ചുവെച്ച പണം മറ്റൊരാവശ്യത്തിനായി ഉപയോഗിക്കുന്നത് എനിക്കിഷ്ടമല്ലായിരുന്നു.'- എന്ന് ബിബിസി റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സാറ പറയുന്നു.

Keywords:  Is 'Mr Right' No Longer A Thing? This British Woman Married Herself After She Didn't Find A Perfect Match, London, News, British Woman, Sarah, Marriage, Cake Cutting, BBC, Interview, Friends, World News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia