ഇസ്‌ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളെ അടുത്ത വര്‍ഷത്തോടെ തുരത്തും: ഇറാഖ് പ്രധാനമന്ത്രി

 


ADVERTISEMENT

ബാഗ്ദാദ്: (www.kvartha.com 29.12.2015) മൊസൂള്‍ അടക്കമുള്ള പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഇസ്‌ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളെ അടുത്ത വര്‍ഷത്തോടെ തുരത്തുമെന്നും ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി. 2016 ഇസ്‌ലാമിക് സ്‌റ്റേറ്റിനെതിരെയുള്ള അന്തിമ വിജയത്തിന്റെ വര്‍ഷമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇറാഖിലെ എണ്ണപ്പാടങ്ങളുടെ കേന്ദ്രമായ മൊസൂള്‍ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ പിടിച്ചടക്കിയിരുന്നു. ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തിന്റെ സഹായത്തോടെ കഴിഞ്ഞ ദിവസം റമാദി നഗരം പിടിച്ചെടുത്തിരുന്നു. ദിവസങ്ങള്‍ നീണ്ട കനത്ത പോരാട്ടത്തിനൊടുവിലാണ് റമാദി നഗരം ഇറാഖ് സേന പിടിച്ചെടുത്തത്.

ഇസ്‌ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളെ അടുത്ത വര്‍ഷത്തോടെ തുരത്തും: ഇറാഖ് പ്രധാനമന്ത്രി


Keywords: Baghdad, World, Prime Minister, Terrorism.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia