ഇസ്‌ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളെ അടുത്ത വര്‍ഷത്തോടെ തുരത്തും: ഇറാഖ് പ്രധാനമന്ത്രി
Dec 29, 2015, 13:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബാഗ്ദാദ്: (www.kvartha.com 29.12.2015) മൊസൂള്‍ അടക്കമുള്ള പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഇസ്‌ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളെ അടുത്ത വര്‍ഷത്തോടെ തുരത്തുമെന്നും ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി. 2016 ഇസ്‌ലാമിക് സ്‌റ്റേറ്റിനെതിരെയുള്ള അന്തിമ വിജയത്തിന്റെ വര്‍ഷമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇറാഖിലെ എണ്ണപ്പാടങ്ങളുടെ കേന്ദ്രമായ മൊസൂള്‍ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ പിടിച്ചടക്കിയിരുന്നു. ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തിന്റെ സഹായത്തോടെ കഴിഞ്ഞ ദിവസം റമാദി നഗരം പിടിച്ചെടുത്തിരുന്നു. ദിവസങ്ങള്‍ നീണ്ട കനത്ത പോരാട്ടത്തിനൊടുവിലാണ് റമാദി നഗരം ഇറാഖ് സേന പിടിച്ചെടുത്തത്.
Keywords: Baghdad, World, Prime Minister, Terrorism.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.