SWISS-TOWER 24/07/2023

ഇറാന്റെ ആണവനിലയം പൂര്‍ണ ശേഷിയിലെത്തി

 


ADVERTISEMENT


 ഇറാന്റെ ആണവനിലയം പൂര്‍ണ ശേഷിയിലെത്തി
ടെഹ്‌റാന്‍: :ഇറാന്റെ  ബുഷെഹര്‍ ആണവ വൈദ്യുതിനിലയം പൂര്‍ണ ശേഷിയില്‍ ഉല്‍പ്പാദനം തുടങ്ങി. ഒറ്റ റിയാക്ടറുള്ള നിലയത്തിന്റെ പരമാവധി ശേഷി ആയിരം മെഗാവാട്ട് ആണ്.വെള്ളിയാഴ്ചവൈകിട്ട് മുതല്‍ പൂര്‍ണ തോതില്‍ ഉല്‍പ്പാദനം ആരംഭിച്ചതായി ഇറാന്‍ ആണവോര്‍ജ്ജ ഏജന്‍സി ഉപ മേധാവി മുഹമ്മദ് അഹമ്മദിയാന്‍ പറഞ്ഞു.


ആണവായുധ പദ്ധതിയുടെ ഭാഗമാണ് ബുഷെഹര്‍ നിലയമെന്ന്് അമേരിക്കയും സഖ്യ കക്ഷികളും ആരോപിക്കുമ്പോഴാണ് ഇറാന്‍  ആണവ വൈദ്യുതിനിലയം പൂര്‍ണ ശേഷിയില്‍ ഉല്‍പ്പാദനം തുടങ്ങിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷമാണ് മിനിമം ശേഷിയില്‍ നിലയം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. തെക്കന്‍ഇറാനിലെ ബുഷെഹര്‍ തുറമുഖത്ത് റഷ്യന്‍ സഹായത്തോടെയാണ് നിലയം നിര്‍മ്മിച്ചത്. ഇസ്ലാമിക രാജ്യങ്ങള്‍ക്കിടയില്‍ സാങ്കേതികവിദ്യയില്‍ മുന്നിലെത്താനുള്ള ഇറാന്റെ പദ്ധതികളില്‍ മുഖ്യമാണ് ഈ ആണവനിലയം.



SUMMARY: A senior Iranian nuclear official says the sole reactor at the country’s Bushehr nuclear power plant has reached full capacity.

Keywords: Bushehr nuclear power plant, Iran's n-programme
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia