Killed | ഇറാനിലെ പ്രക്ഷോഭത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് 20കാരിയായ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം; നെഞ്ചിലും മുഖത്തും കയ്യിലും കഴുത്തിലുമായി 6 വെടിയുണ്ടകള്‍ തുളച്ചു കയറി

 


ടെഹ്‌റാന്‍: (www.kvartha.com) ഇറാനിലെ പ്രക്ഷോഭത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് 20കാരിയായ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. ഹാദിസ് നജാഫി എന്ന വിദ്യാര്‍ഥിനിയാണ് മരിച്ചത്. ഇവരുടെ നെഞ്ചിലും മുഖത്തും കയ്യിലും കഴുത്തിലുമായി ആറോളം വെടിയുണ്ടകള്‍ തുളച്ചു കയറിയെന്നുള്ള റിപോര്‍ടുകള്‍ പുറത്തുവരുന്നുണ്ട്.

Killed | ഇറാനിലെ പ്രക്ഷോഭത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് 20കാരിയായ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം; നെഞ്ചിലും മുഖത്തും കയ്യിലും കഴുത്തിലുമായി 6 വെടിയുണ്ടകള്‍ തുളച്ചു കയറി

കറാജിയില്‍ പ്രതിഷേധക്കാര്‍ക്കൊപ്പം അണിചേരാന്‍ തുടങ്ങുമ്പോഴാണ് ഹാദിസിന് വെടിയേറ്റത്. മുടി പോണിടെയ്ല്‍ കെട്ടി ഹാദിസ് പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ നടന്നു നീങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മരണത്തിനു തൊട്ടുമുന്‍പുള്ള ദൃശ്യങ്ങളാണിതെന്നാണ് വിവരം. പ്രതിഷേധത്തില്‍ പങ്കെടുക്കുമ്പോള്‍ ഹാദിസ് ഹിജാബ് ധരിച്ചിരുന്നില്ല.

എന്നാല്‍ കയ്യില്‍ ആയുധങ്ങളോ പോസ്റ്ററുകളോ ഒന്നും ഉണ്ടായിരുന്നില്ല. യാതൊരു പ്രകോപനവുമില്ലാതെയാണ് വെടിയുതിര്‍ത്തതെന്നാണ് വിവരം. വെടിയേറ്റയുടനെ ഹാദിസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവരുടെ സംസ്‌കാരത്തിന്റെ വീഡിയോ കുടുംബം പുറത്തുവിട്ടു. ടിക്ടോക്, ഇന്‍സ്‌ററ്ഗ്രാം എന്നീ സമൂഹമാധ്യമങ്ങളിലെ വീഡിയോകളിലൂടെ ശ്രദ്ധേയയായിരുന്നു ഹാദിസ്.

ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത കുര്‍ദ് യുവതി മഹ്സ അമിനി (22) കൊല്ലപ്പെട്ടതിനു പിന്നാലെ ഇറാനില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം 10 ദിവസം പിന്നിടുകയാണ്. ഇതുവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പെടെ 75 പേര്‍ കൊല്ലപ്പെട്ടതായും 1200 പ്രതിഷേധക്കാര്‍ അറസ്റ്റിലായതായും വലതു ഗ്രൂപുകള്‍ അവകാശപ്പെട്ടു.

മൂന്ന് പതിറ്റാണ്ടോളം നീണ്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമയനിയുടെ ഭരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 'ഏകാധിപതിക്ക് അന്ത്യം' എന്ന പ്ലകാര്‍ഡുകളുമായാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങുന്നത്. കുര്‍ദുകള്‍ക്കു ഭൂരിപക്ഷമുള്ള വടക്ക് പടിഞ്ഞാറന്‍ മേഖലകളിലാണു പ്രക്ഷോഭം രൂക്ഷമാകുന്നത്. മേഖലയിലെ ഓഷന്‍വീഹ് നഗരം പട്ടാളത്തിന്റെ നിയന്ത്രണത്തിലാണെന്ന് കുര്‍ദു മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കി.

Keywords: Iranian Security Forces Shoots Down 20-year-old Model Hadis Najafi During  Protest, Iran, News, Protesters, Killed, Student, World, Trending.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia