Jailed | തെരുവില്‍ നൃത്തം ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ വൈറലായ ദമ്പതികള്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷ; വീഡിയോ
Feb 1, 2023, 11:00 IST
ടെഹ്റാന്: (www.kvartha.com) തെരുവില്‍ നൃത്തം ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ വൈറലായ ദമ്പതികള്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ച് ഇറാന്. ടെഹ്റാനിലെ ആസാദി ടവറിന് മുന്നില്‍ നൃത്തം ചെയ്ത ആമിര്‍ മുഹ് മദ് അഹ് മദിയും ജീവിത പങ്കാളി അസ്ത്യാസ് ഹഖീഖിക്കുമാണ് ശിക്ഷ വിധിച്ചത്. അഴിമതിയും ലൈംഗികതയും പ്രചരിപ്പിച്ചുവെന്ന കുറ്റം ചുമത്തിയാണ് ഇവര്‍ക്കെതിരെ ഇറാന് പൊലീസ് കേസെടുത്തത്.
രാജ്യത്തിനെതിരെ പ്രചാരണം നടത്തി, ദേശീയ സുരക്ഷയെ അപകടപ്പെടുത്തി എന്നീ കുറ്റങ്ങളും ഇവര്‍ക്കെതിരെ ചുമത്തിയിരുന്നു. നിലവിലെ മത നിയമങ്ങള്‍ക്കെതിരായ പ്രതിഷേധ സൂചകമായാണ് ഇവര്‍ പൊതുസ്ഥലത്ത് നൃത്തം ചെയ്തത്. ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമിലും പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിറകെയാണ് ദമ്പതികള്‍ക്കെതിരെ കേസെടുത്തത്.
ഡാന്‍സിംഗ് കപിള്‍സ് എന്ന പേരില്‍ അറിയപ്പെടുന്ന ഇവര്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ വലിയ ആരാധകരും ഫോളോവേഴ്സും ഉണ്ട്. ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത മെഹ്സ അമിനി മരിച്ചതിന് പിറകെ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നേരെ ശക്തമായ അടിച്ചമര്‍ത്തല്‍ നടപടിയാണ് ഇറാന് സ്വീകരിച്ചിരുന്നത്. പ്രക്ഷോഭത്തിന് നേത-ത്വം നല്‍കിയവര്‍ക്ക് വധ ശിക്ഷവരെ വിധിച്ചിരുന്നു. ഇതിന്റെ തുടര്‍ചയായാണ് ഡാന്‍സിംഗ് കപിള്സിനെതിരായ നടപടിയും.
For the crime of dancing, these two young Iranians have been sentenced to 10 years and 6 months in prison.#AstiyazhHaghighi 21 & #AmirMohammadAhmadi,
— Masih Alinejad 🏳️ (@AlinejadMasih) January 30, 2023
22 danced in the streets in support of #WomanLifeFreedom revolution in Iran.
They don’t deserve such brutality.#MahsaAmini pic.twitter.com/Bs9VxqnxFV
Keywords: News,World,international,Iran,Couples,Social-Media,Punishment, Prison,Jail,Police,Dance, Iranian couple filmed dancing in Tehran are jailed for 10 years
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.