തട്ടമിടാത്ത ചിത്രം സോഷ്യല്‍ മീഡിയയില്‍; നടിക്ക് അഭിനയത്തിന് വിലക്ക്

 


ടെഹ്‌റാന്‍: (www.kvartha.com 31.10.2015)  തട്ടമിടാത്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് പ്രശസ്ത ഇറാനിയന്‍ നടി സദഫ് ടെഹ്‌രിയന് സിനിമയില്‍ അഭിനയിക്കുന്നതിന്  വിലക്ക് ഏര്‍പ്പെടുത്തയതായി റിപ്പോര്‍ട്ട്.

നടിയുടെ സദാചാരവിരുദ്ധ പ്രവര്‍ത്തിയിലും ഇറാനിയന്‍ നിയമം തെറ്റിച്ചതിനെ തുടര്‍ന്നുമാണ് ഇവര്‍ക്ക് ഇറാനില്‍ വിലക്കേര്‍പ്പെടുത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നടിയുടെ വിവിധ പോസുകളിലുള്ള ചിത്രം ഇന്‍സ്റ്റഗ്രാമിലാണ് പോസ്റ്റ് ചെയ്തത്.

ഇതോടെ തനിക്ക് നേരെ പല ഭാഗത്തുനിന്നും ഭീഷണിയും അശ്ലീല തെറിവിളിയും ഉയരുന്നതായി നടി പറഞ്ഞു. ചിലര്‍ തട്ടമിടാത്ത നടിയുടെ തലയില്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് തുണിയിട്ടുകൊടുത്തിട്ടുമുണ്ട്. സ്വന്തം രാജ്യത്തുനിന്നും തനിക്കെതിരെ ഇത്തരത്തിലൊരു പ്രതികരണം ഉണ്ടായതില്‍ അസ്വസ്ഥയാണെന്ന് നടി ഒരു ചാനലില്‍ പ്രതികരിച്ചു.

തനിക്കുനേരെ ആക്രമണം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ഇപ്പോള്‍ നടി. എന്നാല്‍ ഭീഷണിയെ തുടര്‍ന്ന് വീട്ടില്‍ തന്നെ അടച്ചുപൂട്ടിയിരിക്കാന്‍ ഇവര്‍ ഇഷ്ടപ്പെടുന്നില്ല. എതിര്‍പ്പുകളെ സധൈര്യം മറികടന്ന്‌ തന്റെ അഭിനയവുമായി  മുന്നോട്ടു പോകാന്‍ തന്നെയാണ് നടിയുടെ തീരുമാനം. ഇപ്പോള്‍ ദുബൈയില്‍ താമസമാക്കിയ നടിക്ക് ഇനി ഇറാനില്‍ സിനിമയില്‍ അഭിനയിക്കാന്‍ സാധിക്കാത്ത തരത്തില്‍ ലൈസന്‍സ് റദ്ദാക്കിയിരിക്കുകയാണ്.
 1979 ല്‍ ഇറക്കിയ നിയമം അനുസരിച്ച് ഇറാനില്‍ പൊതു സ്ഥലത്തിറങ്ങുന്ന സ്ത്രീകള്‍, വിദേശികളാണെങ്കിലും തലയും കഴുത്തും തുണി ഉപയോഗിച്ച് മറയ്ക്കണമെന്നാണ് . കടുത്ത യാഥാസ്ഥിക നിയമം പിന്തുടരുന്ന ഇറാനില്‍ സ്ത്രീകളെ സ്‌പോര്‍ട്‌സ് രംഗത്ത് നിന്ന് വിലക്കിയതും പുരുഷന്മാരുടെ ഫുട്‌ബോള്‍ കണ്ടതിനെ തുടര്‍ന്ന് ജയിലിലടച്ചതും വാര്‍ത്തയായിരുന്നു.

തട്ടമിടാത്ത ചിത്രം സോഷ്യല്‍ മീഡിയയില്‍; നടിക്ക് അഭിനയത്തിന് വിലക്ക്

തട്ടമിടാത്ത ചിത്രം സോഷ്യല്‍ മീഡിയയില്‍; നടിക്ക് അഭിനയത്തിന് വിലക്ക്
Also Read:
പാത്തൂരില്‍ പി. കരുണാകരന്‍ എം പിയുടെ വാഹനം യു ഡി എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു

Keywords:  Iranian Actress Banned From Acting For Posting Online Pics Without Hijab, Facebook, Poster, Threatened, World, Sadaf Taherian
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia