Conflict | ഇറാനെതിരെ ആക്രമണത്തിനൊരുങ്ങി ഇസ്രാഈൽ; തിരിച്ചടിച്ചാൽ സെക്കൻഡിനുള്ളിൽ പ്രതികരിക്കുമെന്ന് ഇറാൻ; മേഖലയിൽ യുദ്ധഭീതി ശക്തമായി
Apr 16, 2024, 15:05 IST
ടെൽ അവീവ്: (KVARTHA) 300 ഓളം മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ട് നടത്തിയ ആക്രമണത്തിന് തിരിച്ചടിക്കാനൊരുങ്ങി ഇസ്രാഈൽ. എന്നാൽ ഇസ്രാഈൽ തിരിച്ചടിച്ചാൽ സെക്കൻഡിനുള്ളിൽ പ്രതികരിക്കുമെന്ന് ഇറാനും വ്യക്തമാക്കിയതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തമായി. ഇസ്രാഈൽ തിരിച്ചടിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, എപ്പോൾ, എങ്ങനെ ആക്രമണം നടത്തുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ഇറാനെതിരായ സൈനിക പദ്ധതി ഇസ്രാഈലിൻ്റെ യുദ്ധ കാബിനറ്റ് യോഗത്തിൽ ചർച്ചയതായി സിഎൻഎൻ റിപ്പോർട്ട് ചെയ്‌തു. ഇറാനെതിരെ പ്രതികാരം ചെയ്യാൻ കഴിയുന്ന നയതന്ത്ര രീതികളും യുദ്ധമന്ത്രിസഭ ചർച്ച ചെയ്തു. യുദ്ധമന്ത്രിസഭയിലെ അംഗങ്ങൾക്കിടയിൽ ചൂടേറിയ വാദപ്രതിവാദങ്ങൾ നടന്നതായും പറയുന്നു. അതേസമയം, യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക്, സൗദി, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരികൾ എന്നിവർ ഇറാനെതിരെ തിരിച്ചടിക്കരുതെന്ന് ഇസ്രായേലിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
എന്നാൽ, ഇസ്രാഈൽ തിരിച്ചടിക്കുകയാണെങ്കിൽ, സെക്കൻഡിനുള്ളിൽ പ്രതികരിക്കുമെന്ന് ഇറാൻ്റെ രാഷ്ട്രീയ കാര്യങ്ങളുടെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അലി ബഗേരി കാനി പറഞ്ഞു. ശനിയാഴ്ച രാത്രി 300-ലധികം ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് വലിയ തോതിലുള്ള ആക്രമണമാണ് ഇറാൻ ഇസ്രാഈലിനെതിരെ നടത്തിയത്. സിറിയയിലെ തങ്ങളുടെ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള ഇറാന്റെ പ്രതികാരമായാണ് ഇത് വിലയിരുത്തപ്പെട്ടത്. ഇതാദ്യമായാണ് ഇറാൻ തങ്ങളുടെ മണ്ണിൽ നിന്ന് നേരിട്ട് ഇസ്രാഈലിനെ ആക്രമിക്കുന്നത്.
Keywords: News, World, Palestine, Israel, Gaza, Iran, Tel Aviv, CNN Report, Conflict, Attack, War, Iran will respond in 'seconds' if Israel strikes back, Iranian official says.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.