കോവിഡ്-19 ല്‍ ഞെട്ടി ഇറാന്‍; വൈസ് പ്രസിഡന്റിനും വൈറസ് ബാധ സ്ഥിരീകരിച്ചു
Feb 28, 2020, 12:27 IST
ADVERTISEMENT
ടെഹ്‌റാന്‍: (www.kvartha.com 28.02.2020) കോവിഡ്-19 ല്‍ ഞെട്ടി ഇറാനും. ഇറാന്‍ വൈസ് പ്രസിഡന്റ് മസൗബേ എബ്‌റ്റേക്കറിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വ്യാഴാഴ്ചയാണ് ഇറാന്‍ ഭരണകൂടം ഇക്കാര്യം പുറത്തുവിട്ടത്. എന്നാല്‍ രോഗം ഗുരുതരമല്ലെന്നും വൈസ് പ്രസിഡന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്നും വീട്ടില്‍ തന്നെ കഴിയുകയാണെന്നുമാണു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചത് ഇറാനിലാണ്. ഇറാനില്‍ ഇതിനകം തന്നെ വൈറസ് ബാധയെ തുടര്‍ന്ന് 26 പേര്‍ മരിച്ചു. 245 പേര്‍ക്ക് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇറാന്‍ ഭരണ കൂടത്തിലെ പ്രധാന സ്ഥാനങ്ങള്‍ വഹിക്കുന്ന ഏഴുപേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യ സഹമന്ത്രി ഇറാജ് ഹാരിര്‍ഷിയും രോഗം ബാധിച്ചവരില്‍ പെടുന്നു.

Keywords: Iran Vice President Is One of 7 Officials to Contract Corona virus, News, Trending, Health, Health & Fitness, Patient, Hospital, Treatment, Health Minister, Iran, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.